ഓണക്കൂര്‍ (ജോര്‍ജ്ജ് ഓണക്കൂര്‍)
പ്രമുഖ നോവലിസ്റ്റും കഥാകൃത്തും സാഹിത്യ നിരൂപകനും അധ്യാപകനുമാണ് ഡോ.ജോര്‍ജ് ഓണക്കൂര്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജോര്‍ജ് ഓണക്കൂര്‍ മുപ്പതിലേറെ കൃതികളുടെ കര്‍ത്താവാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ മലയാളം വകുപ്പ് അധ്യക്ഷനായി വിരമിച്ച അദ്ദേഹം നിരവധി സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്നു. സ്റ്റേറ്റ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്മാന്, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ നോണ്‍ ഒഫിഷ്യല്‍ ചെയര്മാന്, രാജാറാം മോഹന്‍ റായി ലൈബ്രറി ഫൗണ്ടേഷന് അംഗം, ഔദ്യോഗിക ഭാഷാ വകുപ്പ് ഗവേണിംഗ് ബോഡി അംഗം, സി.വി.രാമന് പിള്ള ഫൗണ്ടേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജര്‍മനിയിലെ കൊളോണിലുള്ള യൂറോ-അമേരിക്കന്‍ ലിറ്റററി കണ്‍വെന്‍ഷനില്‍ മികച്ച ഇന്ത്യന്‍ എഴുത്തുകാരനുള്ള പുരസ്കാരം നേടി. ഉള്‍ക്കടല്‍ എന്ന സിനിമയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം നാലാഞ്ചിറയില്‍ സുദര്‍ശനയില്‍ താമസം.
കൃതികള്‍
പര്‍വ്വതങ്ങളിലെ കാറ്റ്
ഇല്ലം
കാമന
അടരുന്ന ആകാശം (യാത്രാവിവരണം)
ശ്മാശാനഭൂമികള്
ഉള്‍ക്കടല്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നോവല്‍)
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (യാത്രാവിവരണം)
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
തകഴി അവാര്‍ഡ്
കേരളശ്രീ അവാര്‍ഡ്
കേശവദേവ് അവാര്‍ഡ്
സഹോദരന് അയ്യപ്പന് അവാര്‍ഡ്
ദര്‍ശന അവാര്‍ഡ്
മിലന് അവാര്‍ഡ് (മിച്ചിഗന്‍)
Leave a Reply Cancel reply