കടവൂര്‍ ജി. ചന്ദ്രന്‍പിള്ള
പ്രമുഖ മലയാള നാടകകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു കടവൂര്‍ ജി. ചന്ദ്രന്‍പിള്ള(26 ഫെബ്രുവരി 1940 -സെപ്റ്റംബര്‍ 2007). 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കൊല്ലത്തെ കടവൂരില്‍ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി ജനിച്ചു. ബിരുദ പഠനത്തിനു ശേഷം ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായി. കൊല്ലം പബ്ലിക് ലൈബ്രറിയുടെ അഡ്മിനിസ്ട്രേറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നാടകങ്ങളോടൊപ്പം നോവലും ചെറുകഥകളുമെഴുതിയിട്ടുണ്ട്.
കൃതികള്‍
'നികുംഭില'
കാനല്‍ജലം
ഉത്തരായനപ്പക്ഷി
പുരസ്കാരങ്ങള്‍
നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986)
Leave a Reply Cancel reply