കല്യാണി അമ്മ. ബി
കല്യാണി അമ്മ. ബി
ജനനം: 1883 ല്‍
ബി. എ., എല്‍. ടി. ബിരുദങ്ങള്‍ കരസ്ഥമാക്കി. അധ്യാപികയും സാഹിത്യകാരിയുമായിരുന്നു. രാജദ്രോഹകുറ്റം ചുമത്തി തിരുവിതാംകൂറില്‍ നിന്നും നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പത്നിയായ കല്യാണിയമ്മ സ്വഭര്‍ത്താവിനെ അനുഗമിച്ച് തിരുനെല്‍വേലി, മദ്രാസ്, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടിയശേഷം കണ്ണൂരില്‍
വന്ന് താമസമുറപ്പിച്ചു. കണ്ണൂരിലും മംഗലാപുരത്തും അധ്യാപകവൃത്തിയിലും കുറെക്കാലം ചെലവഴിച്ചു. 1939 മുതല്‍ സ്ഥിരതാമസം കോഴിക്കോട്ടാക്കി. കോട്ടയ്ക്കല്‍ സാഹിത്യ പരിഷത്തില്‍ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. 1959 ഒക്ടോബര്‍ 9 ന് അന്തരിച്ചു.
കൃതികള്‍
വ്യാഴവട്ടസ്മരണകള്‍
ഓര്‍മ്മയല്‍ നിന്ന്
മഹതികള്‍
വീട്ടിലും പുറത്തും
ആരോഗ്യശാസ്ത്രവും ഗൃഹഭരണവും
ആരോഗ്യശാസ്ത്രം
താമരശ്ശേരി
കര്‍മ്മഫലം
Leave a Reply Cancel reply