കവിത ബാലകൃഷ്ണന്
ജനനം 1976 ല്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. മലയാള ആനുകാലികങ്ങളിലെ ദൃശ്യപരതയില്‍ ഇലസ്‌ട്രേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം. ഇപ്പോള്‍ തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ കലാചരിത്രം ലക്ചറര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ചിത്രരചനയ്ക്ക് സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു. അതിന്റെ ഭാഗമായി ക്രിമിയന്‍ തീരത്തെ ആര്‍ത്തെക് ഇന്റര്‍നാഷണല്‍ യങ് പയനിയര്‍ ക്യാമ്പില്‍ പങ്കെടുത്തു. 1993 ല്‍ ദേശാഭിമാനി വാരികയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ച 'ആര്‍ത്തെക് അനുഭവങ്ങള്‍' 2003 ല്‍ പുസ്തകമായി പുറത്തിറങ്ങി.
കൃതികള്‍
ഞാന്‍ ഹാജരുണ്ട് (കവിതാസമാഹാരം) ഡി. സി. ബുക്‌സ്
ആര്‍ത്തെക് അനുഭവങ്ങള്‍ 2004
അങ്കവാലുള്ള പക്ഷി, ചെങ്ങന്നൂര്‍ റെയ്ന്‍ബോ ബുക് പബ്ലിഷേഴ്‌സ്
കേരള ചിത്രകലയുടെ വര്‍ത്തമാനം, റെയ്ന്‍ബോ ബുക് പബ്ലിഷേഴ്‌സ്
ആധുനിക കേരളത്തിന്റെ ചിത്രകല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2007
അവാര്‍ഡുകള്‍
2004 ലെ എസ്. ബി. ടി. അവാര്‍ഡ്
ആദ്യകവിതാസമാഹാരമായ അങ്കവാലുള്ള പക്ഷിക്ക് ഭൂമിക ട്രസ്റ്റിന്റെ എ. അയ്യപ്പന്‍ അവാര്‍ഡ്
കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം' എന്ന ഗ്രന്ഥത്തിന് 2007 ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply