ഉത്തരാധുനിക തലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയില്‍ 1955 ഏപ്രില്‍ 10ന് പി.എന്‍. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ജാതിമത വിശ്വാസിയല്ല. ആഫ്രോ ഏഷ്യന്‍ യങ്ങ് റൈറ്റെഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെയും ദേശീയ കവിമ്മേളനത്തില്‍ മലയാളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നിന്ന് വിരമിച്ചു.ഭാര്യ: കെ.സുഷമകുമാരി, മകന്‍: നെസിന്‍

കൃതികള്‍
പെണങ്ങുണ്ണി
ശ്രീകുമാറിന്റെ ദുഃഖങ്ങള്‍
രാഹുലന്‍ ഉറങ്ങുന്നില്ല
അമ്മ മലയാളം
ഹബീബിന്റെ ദിനക്കുറിപ്പുകള്‍
കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍
കീഴാളന്‍
യക്ഷിയുടെ ചുരിദാര്‍(നഗ്‌നകവിതകള്‍)
നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്‌നകവിതകള്‍)
ഇത്തിരിസ്‌നേഹമുണ്ടോ സിറിഞ്ചില്‍
കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങള്‍.

പുരസ്‌കാരങ്ങള്‍
കേരള സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം(1975)
വൈലോപ്പിള്ളി പുരസ്‌കാരം(1987)
അബുദാബി ശക്തി അവാര്‍ഡ്
സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്
ഭീമ ബാലസാഹിത്യ അവാര്‍ഡ്
മഹാകവി പി.പുരസ്‌കാരം.
ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുന്‍നിര്‍ത്തി നിരസിച്ചു)
കേസരി പുരസ്‌കാരം.
ഡോ.എ.ടി.കോവൂര്‍,എം.സി.ജോസഫ്,പവനന്‍ പുരസ്‌കാരങ്ങള്‍.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2011) കീഴാളന്‍ എന്ന കവിതാ സമാഹാരത്തിന്