കെ.എ. കൊടുങ്ങല്ളൂര്‍ (അബ്ദുള്ള)
കെ.എ. കൊടുങ്ങല്ളൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപെ്പട്ട അബ്ദുള്ള ജനിച്ചത് 1924 ജൂലൈ
1 ന് കൊടുങ്ങല്ളൂരിലെ ഏറിയാട് ആണ്. അച്ഛന് കറുകപ്പാടത്ത് അഹമ്മദ്, അമ്മ ആമിന. നന്നെ
ചെറുപ്പത്തില്‍ അച്ഛനമ്മമാര്‍ മരിച്ചു. അതിനാല്‍ അബ്ദുള്ള അനാഥനായിത്തീര്‍ന്നു. പ്രസിദ്ധ സാമൂഹി
ക രാഷ്ട്രീയ നേതാവായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് അബ്ദുള്ളയെ സംര
ക്ഷിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഒരു അനാഥാലയത്തിലാണ് കെ.എ. കൊടുങ്ങല്ളൂര്‍ വളര്‍ന്നത്.
ഏറിയാട് ഹൈസ്കൂള്‍, ജെ.ടി.ഡി. ഇസ്ളാം സ്കൂള്‍, ഗണപതി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരു
ന്നു വിദ്യാഭ്യാസം. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി എങ്കിലും പരീക്ഷ എഴുതിയില്ള. കുറെക്കാലം
മദിരാശിയില്‍ താമസിക്കുകയുണ്ടായി. അക്കാലത്താണ് എഴുത്തുകാരന് എന്ന നിലയില്‍ ശ്രദ്ധി
ക്കപെ്പട്ടത്. നവസാഹിതിയിലെ ലേഖനങ്ങളും, ദേശാഭിമാനി ഇന്‍ഫര്‍മേഷന്‍ ബ്യൂറോവിലെ പ്രവര്ത്ത
നങ്ങളും, കെ.എ. കൊടുങ്ങല്ളൂരിനെ പത്രപ്രവര്ത്തകന് എന്ന നിലയില്‍ ശ്രദ്ധേയനാക്കി. 1950കളി
ല്‍ അദ്ദേഹം കോഴിക്കോട്ട് ആകാശവാണിയില്‍ സ്ക്രിപ്റ്റ് റൈട്ടര്‍ ആയിരുന്നു. ചെറുവണ്ണൂര്‍
മുല്ളവീട്ടില് സൈനബയെ കെ.എ. കൊടുങ്ങല്ളൂര്‍ വിവാഹം ചെയ്തു. ആദ്യം കോണ്‍ഗ്രസുകാര
നായിരുന്ന അദ്ദേഹം പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നു, എന്നാല്‍ അവിടേയും
ഉറച്ചുനിന്നില്ള. ഹ്യൂമനിസ്റ്റായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, മനുഷ്യസ്നേഹം എന്നിവയുടെ
വക്താവായിട്ടാണ് ലേഖനങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപെ്പടുന്നത്. വ്യക്തിജീവിതത്തില്‍ പണവും,
പ്രശസ്തിയും അദ്ദേഹത്തെ ആകര്‍ഷിച്ചതേ ഇല്ള. പാഠപുസ്തകരചനയ്ക്ക് സര്‍ക്കാര്‍ ക്ഷണി
ച്ചപേ്പാള് ആ ക്ഷണം അദ്ദേഹം സ്വീകരിച്ചില്ള. അക്കാദമി നല്കിയ ചില പദവികളും അദ്ദേഹം
നിരസിച്ചു. ഹിന്ദി, ഇംഗ്ളീഷ്, തമിഴ് എന്നീ ഭാഷകള്‍ അറിയാമായിരുന്നു. മലബാറില്‍, കേന്ദ്രകലാസ
മിതി, ജനാധിപത്യവേദി, സാഹിതീസംഘം, സിമ്പോസിയം, നവസാഹിതിസാഹിത്യസഖ്യം,
കലാകേന്ദ്രം തുടങ്ങിയ സംഘങ്ങളുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിച്ചു. സംസ്ഥാന നാടക അവാര്‍ഡ്
കമ്മിറ്റി അംഗമായിരുന്നു. വാരാദ്യമാധ്യമം തുടങ്ങിയ കാലം മുതല്‍ അതിന്റെ പത്രാധിപര്‍ ആയിരു
ന്നു. ചിത്രഭാനു, ചിത്രം എന്നീ ആനുകാലികങ്ങളിലും പ്രവര്‍ത്തിച്ചു. ജാഗ്രതയുടെ സഹപത്രാധി
പര് ആയിരുന്നു. 1989 ഡിസംബര്‍ 4 ന് മരിച്ചു.
കെ.എ.കൊടുങ്ങല്ളൂരിന്റെ സാഹിത്യസംഭാവന ഏതാനും കൃതികളുടെ വിവര്‍ത്തനങ്ങളും,
പലപേ്പാഴായി രചിച്ച ഏതാനും ഉപന്യാസങ്ങളും ആണ്. മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ എന്ന ജീവ
ചരിത്രത്തിന്റെ സഹഗ്രന്ഥകാരനും ആണ്. മിഥ്യകള്‍, സങ്കല്‍പ്പങ്ങള്‍ എന്നതാണ് ഉപന്യാസസമാഹ
രം. ചരിത്രത്തിന്റെ തണ്ണീര്‍പ്പന്തല്‍, കല കലയ്ക്കുവേണ്ടി, കലയെപ്പറ്റി ഒരു വാക്ക്, കവിത
മനോഹരമായ നുണ തുടങ്ങിയ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ് അവയില്‍. ചുവന്ന പൂവണിഞ്ഞ
യുവാവ്, സംഭാവന, തോക്കും കുതിരയും എന്നിവ, പ്രസിദ്ധരായ യൂറോപ്യന്‍ എഴുത്തുകാരുടെ
കഥകളുടെ പരിഭാഷ ആണ്. കിഴവനും വേറെ നാടകങ്ങളും ഏതാനും നാടകങ്ങളുടെ വിവര്‍ത്തനം
ആകുന്നു. ചെക്കോവിന്റെ മൂന്നുവര്‍ഷം എന്ന നാടകവും, ടോള്‍സ്റ്റോയിയുടെ മുടന്തന്‍ രാജകുമാര
ന് എന്ന കൃതിയും, ഓസ്കാര്‍ വൈല്‍ഡിന്റെ ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിംഗ് ഏണസ്റ്റ് എന്ന
കൃതിയും അദ്ദേഹം പരിഭാഷപെ്പടുത്തിയിട്ടുണ്ട്. വിവര്‍ത്തനം ചെയ്ത മറ്റു ചില കഥകള്‍, അദ്ദേഹ
ത്തിന്റെ മരണശേഷം 'അത്ഭുതങ്ങള്‍ വില്പനയ്ക്ക'് എന്ന പേരില്‍ പുസ്തകമാക്കുകയുണ്ടായി.
കൃതികള്‍ :മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ (ജീവചരിത്രത്തിന്റെ സഹഗ്രന്ഥകാരന്‍), മിഥ്യകള്‍, സങ്കല്‍പ്പങ്ങള്‍, അത്ഭുതങ്ങള്‍ വില്പനയ്ക്ക'്
Leave a Reply Cancel reply