കൊടുങ്ങല്ലൂര്‍ കെ.എ. (കെ.എ. കൊടുങ്ങല്ലൂര്‍)
മൗലികചിന്തകനും സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു കെ.എ.കൊടുങ്ങല്ലൂര്‍ (ജനനം 1921 ജൂലൈ 1-മരണം 1989 ഡിസംബര്‍ 4). കറുകപ്പാടത്ത് അബ്ദുല്ല എന്നാണ് പൂര്‍ണനാമം.
അഹമദിന്റെയും ആമിനയുടെയും മകനായി കൊടുങ്ങല്ലൂരില്‍ ജനനം. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം, ഗണപത് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു.1983 ല്‍ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. കേന്ദ്ര കലാസമിതി, കലാകേന്ദ്രം, ജനാധിപത്യവേദി തുടങ്ങിയ കലാസാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 1987 മുതല്‍ മാധ്യമത്തിന്റെ വാരാദ്യപതിപ്പിന്റെ എഡിറ്ററായിരുന്നു. ഭാര്യ:മുല്ലാവീട്ടില് സൈനബ. മക്കള്‍: എം.എ. ദിലീപ്, സൈബുന്നിസ.
കൃതികള്‍
മിഥ്യകള്‍ സങ്കല്പങ്ങള്
ചുവന്ന പൂവണിഞ്ഞ യുവാവ്
സംഭാവന
തോക്കും കുതിരയും
മൂന്നുവര്‍ഷം
മുടന്തന്‍ രാജകുമാരന്
കിഴവനും വേറെ നാടകങ്ങളും
ഏണെസ്റ്റ്
അല്ഭുതങ്ങള് വില്പനക്ക്
ഭഗത്സിംഗിന്റെ കത്തുകള്‍
സ്വാതന്ത്ര്യത്തിന്റെ ബലിപീഠം
മുഹമ്മദ് അബ്ദുറഹ്മാന്
Leave a Reply Cancel reply