(നോവലിസ്റ്റ്)

കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ നോവലിസ്റ്റായിരുന്നു.
ജനനം: 1923 ജൂലൈ 9 മരണം: 2010 ജൂണ്‍ 2.
തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. മാതാപിതാക്കള്‍: വട്ടോമ്പറമ്പില്‍ വേലപ്പനും കൊടക്കാട്ടില്‍ കാളിയും. കണ്ടാണശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലും പഠിച്ചു. 1943 മുതല്‍ 1946 വരെ റോയല്‍ ഇന്ത്യന്‍ നേവിയിലും, 1948 മുതല്‍ 1968 വരെ കോര്‍ ഒഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു.
പട്ടാളക്കാരനായിരുന്ന കാലത്തെ അനുഭവങ്ങള്‍ വളരെ മിഴിവോടെ കോവിലന്‍ തന്റെ പല കൃതികളിലും ആവിഷ്‌കരിക്കുന്നു. കോവിലന്റെ ഭാര്യ ശാരദ നേരത്തേ മരിച്ചിരുന്നു. മൂന്ന് മക്കളുണ്ട്.

കൃതികള്‍

തോറ്റങ്ങള്‍
ശകുനം
ഏ മൈനസ് ബി
ഏഴമെടങ്ങള്‍
താഴ്വരകള്‍
ഭരതന്‍
ഹിമാലയം
തേര്‍വാഴ്ചകള്‍
ഒരു കഷ്ണം അസ്ഥി
ഈ ജീവിതം അനാഥമാണ്
സുജാത
ഒരിക്കല്‍ മനുഷ്യനായിരുന്നു
തിരഞ്ഞെടുത്ത കഥകള്‍
പിത്തം
തകര്‍ന്ന ഹൃദയങ്ങള്‍
ആദ്യത്തെ കഥകള്‍
ബോര്‍ഡ്ഔട്ട്
കോവിലന്റെ കഥകള്‍
കോവിലന്റെ ലേഖനങ്ങള്‍
ആത്മഭാവങ്ങള്‍
തട്ടകം
നാമൊരു ക്രിമിനല്‍ സമൂഹം

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1972)-തോറ്റങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1977)- ശകുനം
മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995)
ബഷീര്‍ പുരസ്‌കാരം (1995)
എ.പി. കുളക്കാട് പുരസ്‌കാരം (1997)-തട്ടകം
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1998)- തട്ടകം
സാഹിത്യ അക്കാദമി പുരസ്‌കാരം (1998)- തട്ടകം
എന്‍.വി. പുരസ്‌കാരം (1999)-തട്ടകം
വയലാര്‍ പുരസ്‌കാരം (1999)- തട്ടകം
എഴുത്തച്ഛന്‍ പുരസ്‌കാരം (2006)
മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2009)