ജനനം 1955ല്‍ തൃശൂര്‍ ജില്ലയില്‍ കാട്ടൂരില്‍. ഷംസുദ്ദീനിന്റെയും ഫാത്തിമയുടെയും മകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക ശാസ്ത്ര-ശാസ്‌ത്രേതര പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. 'ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന് ആദ്യകൃതി. 'ബര്‍സ' എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഗൈനക്കോളജി പ്രൊഫസറായ ഖദീജാ മുംതാസിന്റെ രചനകളില്‍ മെഡിക്കല്‍ കോളേജ് ക്യാംപസുകളും വൈദ്യശാസ്ത്ര പശ്ചാത്തലമുള്ള അനുഭവങ്ങളും നിറയുന്നു. ലേഖനങ്ങളുടെ കേന്ദ്രപ്രമേയം സ്ത്രീ അനുഭവങ്ങളാണ്. പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമിനെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന 'ബര്‍സ' എന്ന നോവലാണ് ഖദീജയെ ശ്രദ്ധേയമാക്കിയത്. ഡോ. ഖദീജയുടെ ആദ്യ നോവല്‍ 'ബര്‍സ' സൗദി അറേബ്യയില്‍ ആറുവര്‍ഷം ഡോക്ടറായി ജോലി ചെയ്ത ഒരു മുസ്ലീം സ്ത്രീയുടെ കഥയാണ്.

കൃതികള്‍

ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്
ബര്‍സ (നോവല്‍) കോട്ടയം ഡിസിബുക്‌സ്
ഡോക്ടര്‍ ദൈവമല്ല (സ്മരണ)
ആതുരം (നോവല്‍). കോട്ടയം ഡിസി ബുക്‌സ്, 2011.