ഗോപാലന് നായര്‍ പി.വി (പി.വി.ജി. നായര്‍)
കവിയും ചിത്രകാരനുമായിരുന്നു പി.വി.ജി. നായര്‍. പൂര്‍ണ്ണനാമം:പാലയാടന്‍ വീട്ടില്‍ ഗോപാലന് നായര്‍. ജനനം:1920 നവംബര്‍ 8, മരണം:1973. ചാവശ്ശേരി പി.രാമന് നായരുടെയും പാലയാടന്‍ വീട്ടില്‍ കല്യാണിഅമ്മയുടെയും മകന്. 1938ല്‍ മട്ടന്നുരില്‍നിന്നും ഹയര്‍ എലിമെന്ററി വിജയിച്ചു. 1944ല്‍ മദ്രാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഫ്രീഹാന്റ ്ഔട്ട്ലൈന് ആന്റ് മോഡല്‍ ഡ്രോയിംഗില്‍ ഹയര്‍ ഗ്രേഡോടെ ടെക്നിക്കല്‍ ടീച്ചേര്‍സ് സര്‍ട്ടിഫിക്കറ്റ് നേടി. 1944ല്‍ കാസര്‍ഗോഡ് ഗവര്‍മെന്റ് മുസ്ലിം ഹൈസ്കൂളില്‍ ചിത്രകലാ അദ്ധ്യാപകനായി.1956 മുതല്‍ 1961 വരെ കണ്ണൂര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1962 മുതല്‍ 1973 വരെ കതിരൂര്‍ ഗവര്‍മെന്റ് ഹൈസ്കൂളില്‍. പ്രസിദ്ധീകരിക്കാത്ത കൃതികളാണ് കൂടുതല്‍.
കൃതികള്‍
സ്മരണാഞ്ജലി (12കവിതകള്‍ 1958)
ദേവയാനി (ഗാനനാടകം 1967)
സൂര്യകാന്തി (2003ല്‍ മുപ്പതാം ചരമവാര്‍ഷികത്തില്‍ കവിയുടെ കൈയെഴുത്ത് പ്രതികളില്‍ നിന്നും തിരഞ്ഞെടുത്ത 39 കവിതകളുടെ സമാഹാരം)
Leave a Reply Cancel reply