ഗോപി പി.കെ. (പി.കെ.ഗോപി)
കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവര്‍ത്തകനുമാണ് പി.കെ. ഗോപി.
ജനനം പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങാടിക്കലില്‍ 1949 ജൂണ്‍ 8 ന്. കലാലയപഠനത്തിനു ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ പഠനവും പരിശീലനവും നേടി. നിരവധി ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. നിരവധി കവിതകളും പ്രസിദ്ധീകരിച്ചു. നാടകങ്ങളുമുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായിട്ടുണ്ട്. ഭാര്യ: കോമളം. മക്കള്‍: ആര്യയും സൂര്യയും. ആര്യാഗോപി എഴുത്തുകാരിയാണ്.
കൃതികള്‍
ചിമിഴ്
ഒപ്പ്
മലയാളപ്പൂക്കള്‍
ഹരിശ്രീ
പുരസ്കാരങ്ങള്‍
മൂലൂര്‍ അവാര്‍ഡ്
വെണ്ണിക്കുളം അവാര്‍ഡ്
Leave a Reply Cancel reply