ഗോമതി അമ്മ. കെ
ജനനം1906 ല്‍ തിരുവനന്തപുരത്ത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും ബി. കല്യാണി അമ്മയുടെയും മകള്‍. 1910 വരെ തിരുവനന്തപുരത്തും പിന്നീട് മലബാറിലുമായി ജീവിച്ചു. മദ്രാസ്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1922 ല്‍ പത്താംക്ലാസ് പാസ്സായി. അക്കൊല്ലം തന്നെച എ. കെ.പിള്ളയുമായുള്ള വിവാഹം. കണ്ണൂരിലെ ഹിന്ദി പ്രേമീമണ്ഡലത്തിന്റെയും, ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ കണ്ണൂര്‍ ശാഖയുടെയും പ്രസിഡന്റായിരുന്നു. 1939ല്‍ കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ ഹിന്ദി അദ്ധ്യാപികയായി. പിന്നീട് ഹിന്ദി വിദ്വാന്, ബി.ഒ. എല്‍, എം.എ. പരീക്ഷകള്‍ പാസ്സായി. ഗുരുവായൂരപ്പന് കോളേജില്‍ ഹിന്ദിവകുപ്പിന്റെ അദ്ധ്യക്ഷയായി. 1963 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.
കൃതി
'ധന്യയായ് ഞാന്‍' (സ്മരണ). ഡി. സി. ബുക്സ്, 1979.
Leave a Reply Cancel reply