ചന്ദ്രന് മുട്ടത്ത്
ജനനം കാസര്‍ഗോഡ് ജില്ലയില്‍ പിലിക്കോട് വയലില്‍. പരേതനായ കൊക്കോട്ട് കറുത്തകുഞ്ഞി, മുട്ടത്ത് മാധവി എന്നി വരുടെ മകന്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഗുവാഹട്ടി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എഡ്. മലയാള മനോരമ, കേരളകൗമുദി, ലേറ്റസ്റ്റ് എന്നീ പത്രങ്ങളില്‍ ലേഖകനായിരുന്നു. കോളേജില്‍ ഇക്കണോമിക്സ് അസോസിയേഷന് സെക്രട്ടറിയായിരിക്കെ ‘ദ ഇക്കണോമിസ്റ്റ്’ മാഗസിന് പ്രസിദ്ധീകരിച്ചിരുന്നു. കണ്ണൂര്‍ ആകാശവാണിയില്‍ സ്പോര്‍ട്സ് അവലോകനം ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതുന്നു. മേല്‍വിലാസം: മുട്ടത്ത് ഹൗസ്, പിലിക്കോട് പി.ഒ. കാസര്‍ഗോഡ്- 671353 ഫോണ്‍-0499-726314
കൃതി
സുഭാഷ് ചന്ദ്രബോസിന്റെ മരണരഹസ്യം
(ചരിത്രം)
Leave a Reply Cancel reply