ജഗതി എന്‍.കെ. ആചാരി
മലയാളനാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എന്‍.കെ. ആചാരി (1924-1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചലച്ചിത്രനടനായ ജഗതി ശ്രീകുമാര്‍ ഇദ്ദേഹത്തിന്റെ മകനാണ്. മലയാള റേഡിയോ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ രചിക്കുകയും റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടിവായി പ്രവര്‍ത്തിച്ചു. കേരളത്തിലെ സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ പാര്‍ട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. 1997ല്‍ ഇദ്ദേഹം അന്തരിച്ചു.
പുരസ്‌കാരം
കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം (1983)
Leave a Reply Cancel reply