ജനനം 1955 ല്‍ തിരുവനനന്തപുരം നന്ദാവനത്ത്. മണക്കാട് പട്ടം താണുപിള്ള സ്‌കൂളിലും ഹോളി എയ്ഞ്ചല്‍സിലും അദ്ധ്യാപികയായിരുന്നു. നാടകം, ചെറുകഥ, നോവല്‍, തിരക്കഥ, കവിത തുടങ്ങിയവ രചിച്ചു. നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാതൃഭൂമി വാരികയില്‍ 'അലകളും ചുഴികളും' എന്ന നോവലിനെക്കുറിച്ചുള്ള നിരൂപണം വന്നിട്ടുണ്ട്. മലയാള മനോരമ, ദേശാഭിമാനി, ഇന്ത്യന്‍ എക്‌സ്പ്രസ്, ഗള്‍ഫ് മലയാള പത്രം, സൂര്യ ടി.വി., കൈരളി, ഏഷ്യാനെറ്റ്, തുടങ്ങിയവയ്ക്ക് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ലളിതമായ ആഖ്യാന ശൈലിയും ഭാഷാരീതിയും.

കൃതികള്‍

വര (നോവല്‍). അയ്യനേത്തു ബുക്ക് ക്ലബ്ബ്, 1989
അലകളും ചുഴികളും പ്രഭാത് ബുക്ക് ഹൗസ്, 1999.

പുരസ്‌കാരങ്ങള്‍

കാത്തലിക്ക് മൂവ്‌മെന്റിന്റെ ആള്‍ കേരള നാടക മത്സരത്തില്‍ ഒന്നാം സമ്മാനം
1977 ല്‍ സുന്ദരേശന്‍ മെമ്മോറിയല്‍ റോളിങ് ട്രോഫിയും 5000/ രൂപയും
1981 ല്‍ നാന തിരക്കഥാ മത്സരത്തില്‍ സമ്മാനം, ('തീരം തേടുന്ന തിരകള്‍')
1982 ല്‍ അബുദാബി മലയാളി സമാജം നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം