ജോസഫ് വൈറ്റില
മലയാള നോവലിസ്റ്റും പത്രാധിപരുമാണ് ജോസഫ് വൈറ്റില. 2012ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ സമയം മാസികയുടെ പത്രാധിപരായിരുന്നു.രണ്ടു നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്. പതിനെട്ടാം വയസ്സില്‍ ചരമവാര്‍ഷികം എന്ന കൃതി പ്രസിദ്ധീകരിച്ചു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പാപങ്കീര്ത്തനം എന്നീ കൃതികള്‍ രണ്ടാം വര്‍ഷം പുറത്തിറക്കി. ഭാരവണ്ടി വലിക്കുന്ന ജോലി ചെയ്തു. കുറേക്കാലം ദ്വീപിലുള്ള സിനിമാ തിയേറ്ററില്‍ ടിക്കറ്റു ശേഖരിക്കുന്ന ജോലി ചെയ്തു. സ്വാമി നിര്‍മ്മലാനന്ദന്റെ ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളില്‍ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്. നവദര്‍ശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയ കരോട്ടില്‍ സംവിധാനം നിര്‍വഹിച്ച ചെമ്മീന്‍കെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിനായി സഹസംവിധായകനായി.
Leave a Reply Cancel reply