ടാറ്റാപുരം സുകുമാരന്‍
മലയാള സാഹിത്യകാരനായിരുന്നു ടാറ്റാപുരം സുകുമാരന്‍ (1923 ഒക്ടോബര്‍ 22-1988 ഒക്ടോബര്‍ 26).ചെറുകഥ, നോവല്‍, നാടകം, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യശാഖകളിലായി 80ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൃതികള്‍ പല ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നടുവിലേടത്ത് അയ്യപ്പന്റെയും വി.വി. ജാനകിയുടെയും മകനായി എറണാകുളത്തെ കലൂരില്‍ ജനിച്ചു. 1941ല്‍ കൊച്ചിയിലെ ടാറ്റാ ഓയില്‍ മില്‍സ് കമ്പനിയിലെ ജോലിയില്‍ പ്രവേശിച്ചു. ഇവിടെനിന്നും പബ്ലിക് റിലേഷന്‍സ് ഓഫീസറായാണ് വിരമിച്ചത്.
1998ല്‍ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനായി ഒരു ട്രസ്റ്റ് രൂപീകരിക്കപ്പെടുകയുണ്ടായി. നമ്മളറിയുന്ന ടാറ്റാപുരം എന്ന ഒരു പ്രസിദ്ധീകരണം ഓര്‍മയ്ക്കായി പുറത്തിറക്കുകയുണ്ടായി. കേരള സാഹിത്യ അക്കാദമിയുടെയും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും, റൈറ്റേഴ്സ് ഗ്വില്‍ഡ് ഓഫ് ഇന്ത്യയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. കൊച്ചി യൂണിവേഴ്സിറ്റിയിലെ സെനറ്റ് അംഗമായിരുന്നു. കേരള സാഹിത്യ പരിഷത്തിന്റെ ഉപദേശകനായിരുന്നു. എറണാകുളം പബ്ലിക്ക് ലൈബ്രറിയുടെ പ്രസിഡന്റും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കേരള സ്റ്റഡീസിന്റെ സെക്രട്ടറിയുമായിരുന്നു.
1985ല്‍ വാഷിംഗ്ടണില്‍ വച്ചു നടന്ന ലോക മലയാളി കോണ്‍ഫറന്‍സില്‍ അംഗമായിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും നന്നായി പ്രഭാഷണം നടത്തുമായിരുന്ന ഇദ്ദേഹം 3000ലധികം വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടത്രേ. ടാറ്റ ഓയില്‍ മില്‍സ് കമ്പനിയുടെ മാഗസിനായ കലാരംഗത്തിന്റെ എഡിറ്ററും ടാറ്റാപുരം കലാസമിതിയുടെ സ്ഥിരം സെക്രട്ടറിയും ഇദ്ദേഹമായിരുന്നു.
കൃതികള്‍
ചെറുകഥാ സമാഹാരങ്ങള്‍
പായസം
ഓര്‍മത്തെറ്റുകള്‍
താവളം
തിരഞ്ഞെടുത്ത കഥകള്‍
മിഥുനച്ചൂട്
അലമാലകളില്‍
നീര്‍ച്ചുഴി
താക്കോല്‍ കൂട്ടം
വണ്ടികള്‍ നീങ്ങുന്നു
കറുത്ത ഞായറാഴ്ച്ച
ഒരില കൊഴിയുന്നു
ഇടവേള
അവള്‍ക്കു ചുറ്റും കടല്‍
കൊച്ചു ദുഃഖം
മഴ, ഒരു ചിത്രവും രണ്ടു കത്തുകളും
കടല്‍ മനുഷ്യന്
ഹാപ്പി ബര്‍ത്ത് ഡേ
നോവലുകള്‍
അത്താണി
കൈരേഖ
കൊച്ചി കായല്‍
ചുറ്റിക
പ്രകാശവലയം
സുമാലിനി
ബാലസാഹിത്യം
ഒരു പെന്‍സില്‍ കൊണ്ടുവരൂ
മനുഷ്യന്റെ ആത്മകഥ
കുട്ടനും സോപ്പും
കഥ പറയുന്ന ഭാരതം
കൊച്ചു തൊപ്പിക്കാരി
കൊച്ചു കഥകള്‍
മണ്ടന്റെ മണവാട്ടി
കദളിപ്പഴങ്ങള്‍
വിധവയുടെ മകന്
മൃഗശിക്ഷകന്‍
നാടകം
ഹോമകുണ്ഠം
കടല്‍ എടുക്കുന്നു കടല്‍ വിളിക്കുന്നു
രേഖാചിത്രങ്ങള്‍
പത്തു കഥാകാരന്മാര്
പത്തു കവികള്‍
പത്തു ഗദ്യകാരന്മാര്
തര്‍ജ്ജമകള്‍
കല്യാണ രാത്രി
വെള്ളിമുള്ളുകല്
ജ്വാലയും പൂവും
ചെകുത്താന്
മനുഷ്യരും നദികളും
മേഴ്സിന, നോവല്‍ സംഗ്രഹങ്ങള്‍
ഏഴു ഭാരതീയ നോവലുകള്‍
ആത്മകഥയിലൂടെ
കുറ്റസമ്മതം
അമ്മയും കാമുകിയും
മരണത്തിന്റെ മറവില്‍
ജപ്പാന് അന്നും ഇന്നും
ഇന്ത്യന്‍ നാടോടി നൃത്തങ്ങള്‍
കഠാരി പിടിച്ച കൈ
ഗോള്‍ഡ് ഫിങ്കര്‍
തണ്ടര്‍ ബാള്‍
ദര്‍പ്പണ
സെവന് സമ്മേഴ്സ്
ആധുനിക ലോകത്തിലെ അത്ഭുത ഔഷധങ്ങള്‍
യാത്രാവിവരണങ്ങള്‍
പതിനൊന്നു യൂറോപ്യന്‍ നാടുകളില്‍
രത്നം വിളയുന്ന നാട്ടില്‍
കാട്ടിലും മലയിലും കൂടി ഒരു യാത്ര
രക്ത നക്ഷത്രങ്ങളുടെ നാട്ടില്‍
സിങ്കപ്പൂര്‍ യാത്രാ ചിത്രങ്ങള്‍
ആഫ്രിക്കന്‍ പൂര്‍വ്വദേശങ്ങളില്‍
മനസ്സിലൂടെ ഒരു മടക്കയാത്ര
പുരസ്കാരങ്ങള്‍
പായസം എന്ന ചെറുകഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം
രക്തനക്ഷത്രങ്ങളുടെ നാട്ടില്‍ എന്ന കൃതിക്ക് സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്
ജന്മഭൂമി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥക്ക് പ്രസിഡന്റിന്റെ പുരസ്കാരം
Leave a Reply Cancel reply