ഡോ. റോസി തമ്പി
ഡോ. റോസി തമ്പി
ജനനം: 1965 ല്‍ തൃശ്ശൂരിലെ പുന്നംപറമ്പില്‍
മാതാപിതാക്കള്‍: എം. എല്‍. മേരിയും ടി. വി. തോമസും
മച്ചാട് ഗവ. ഹൈസ്കൂള്‍, വടക്കാഞ്ചേരി വ്യാസ കോളേജ്, തൃശ്ശൂര്‍ വിമല കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദം. ഇപ്പോള്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ റീഡര്‍ (മലയാളം), പ്രശസ്ത കവി വി. ജി. തമ്പിയാണ് ഭര്‍ത്താവ്. ലേഖനം, കവിത, യാത്രാവിവരണം എന്നിവ എഴുതുന്നു. തത്വം, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
കൃതികള്‍
ബൈബിളും മലയാളവും
സ്ത്രൈണതയുടെ ആത്മഭാഷണങ്ങള്‍
സ്ത്രൈണത ആത്മീയത
മരങ്ങള്‍ ദൈവത്തിന്റെ പ്രതിച്ഛായകള്‍
പറയാന്‍ ബാക്കിവെച്ചത്
അവാര്‍ഡ്
വൈജ്ഞാനിക സാഹിത്യത്തിനുള്ള ഡോ. എം. വി. ലൈലി അവാര്‍ഡ്
Leave a Reply Cancel reply