ഡോ. ലിസി മാത്യു.വി
ഡോ. ലിസി മാത്യു.വി
ജനനം: 1966 ല്‍ കണ്ണൂര്‍ ജില്ലയിലെ വായാട്ടുപറമ്പില്‍
മാതാപിതാക്കള്‍: ഫിലോമിനയും വേരനാനിക്കല്‍ മാത്യുവും
വായാട്ടുപറമ്പ് സെന്റ് ജോസഫ് യു. പി. സ്കൂള്‍ ചപ്പാരപ്പടവ് ഹൈസ്കൂള്‍ നടുവില്‍ ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1990 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഫില്‍ ബിരുദവും ഡോ. എസ്. കെ. വസന്തന്റെ
മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണത്തിന് മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദവും ലഭിച്ചു. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കേളേജില്‍ ലക്ചറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ലക്ചറര്‍.
കൃതി
വി. കെ. എന്‍ : പുതിയ പുരുഷാര്‍ത്ഥങ്ങളുടെ ചക്രവര്‍ത്തി
Leave a Reply Cancel reply