ഡോ. സ്മിത ദാസ്

ജനനം:പാലക്കാട്ട് ജില്ലയിലെ തണ്ണീര്‍ക്കോട്ട്

മാതാപിതാക്കള്‍: വാരിയത്ത് പങ്കജവും വടക്കൂട്ട് ഹരിദാസന്‍ നമ്പൂതിരിയും

തണ്ണീര്‍ക്കോട്ട് സീനിയര്‍ ബേസിക് സ്‌കൂള്‍, വട്ടേനാട്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്നും മലയാളത്തില്‍ എം. എ.ബിരുദം. ഡോ. എന്‍. എം. നമ്പൂതിരിയുടെ കീഴില്‍ സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്. ഇപ്പോള്‍ വളാഞ്ചേരി മര്‍ക്കസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപിക.

കൃതി

ജ്വാലാമുഖി: പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠശര്‍മ്മ