ദേവി. പി.വി. (പി.വി.ദേവി)
തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ 1991 ല്‍ ജനിച്ചു. ആര്. പ്രസന്നകുമാറിന്റെയും ജി. വിജയലക്ഷ്മിയുടെയും മകള്‍. ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്., ശിശുവിഹാര്‍ യു.പി.എസ്., ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. 'ഇനി നമുക്കില്ലൊരു ബാല്യം' (പരിധി പബ്ലിക്കേഷന്‍സ്, 2008) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സംസ്ഥാന ശിശുക്ഷേമസമിതി, കമല സുരയ്യ അവാര്‍ഡ് 2008 എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമസ്സിന് വഴിയെ' എന്ന കവിതയില്‍ ശസ്ത്രക്രിയ വഴി അന്ധത്വം അവസാനിച്ച ഒരുവന്റെ കാഴ്ചയിലൂടെ ഇന്നത്തെ നാടിന്റെ അവസ്ഥ പറയാന്‍ ശ്രമിക്കുകയാണ്. നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയും കണിക്കൊന്നകള്‍ പൂക്കുന്ന മേടപ്പുലരിയും പൂമരം നല്കുന്ന തണലും കാണാനാഗ്രഹിച്ച് അയാള്‍ കണ്ണുതുറന്നു. എന്നാല്‍ മനസ്സില്‍ അന്ധകാരം സൂക്ഷിക്കുന്ന അനേകരെയാണ് അവന് കാണുന്നത്. തെരുവുകളില്‍ ചോരയുടെയും ഭീതിയുടെയും അടയാളങ്ങളേ അവശേഷിക്കുന്നുള്ളു. അന്ധനായിതന്നെ ഇരിക്കുമ്പോഴുണ്ടാകുന്ന സുഖം അവന് തിരിച്ചറിയുന്നു. ഒരു സദ്ചിന്തയാണ് ഈ കവിതയിലൂടെ കവയിത്രി ആഗ്രഹിക്കുന്നത്.
കൃതി
'ഇനി നമുക്കില്ലൊരു ബാല്യം' (കവിതാ സമാഹാരം). പരിധി പബ്ലിക്കേഷന്‍സ്, ഒക്ടോബര്‍ 2008.
Leave a Reply Cancel reply