നാഥന് പി.ആര്. (പി.ആര്. നാഥന്)
പ്രമുഖ മലയാള സാഹിത്യകാരനാണ് പി.ആര്. നാഥന്. പതിനഞ്ചോളം നോവലുകളും മൂന്നൂറോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. 2014 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.പാലക്കാട് ജില്ലയിലുളള പട്ടാമ്പിയിലെ കിഴായൂര്‍ ഗ്രാമത്തില്‍ ജനനം. പിതാവ് അദ്ധ്യാപകനായിരുന്ന പുതിയേടത്ത് പ്രഭാകരമേനോന്. ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായി. ചാട്ട, ശാക്തേയം, കോട, സൂര്യനമസ്കാരം തുടങ്ങി പതിനഞ്ചോളം നോവലുകള്‍, മൂന്നൂറോളം ചെറുകഥകള്‍. 'സ്കൂട്ടര്‍', 'സീമന്തം', 'ഇലത്താളം' തുടങ്ങി ടി.വി തിരക്കഥകള്‍. കൃതികളില്‍ പലതും യൂനിവേഴ്സിറ്റി പാഠപുസ്തകങ്ങളാണ്.
കൃതികള്‍
നോവലുകള്‍
ചാട്ട
ശാക്തേയം
കോട
സൂര്യനമസ്കാരം
ചലച്ചിത്രരചനകള്‍
‘ചാട്ട’,’ധ്വനി’, ‘ശുഭയാത്ര’, ‘പൂക്കാലം വരവായി’, ‘കേളി’, ‘സ്നേഹസിന്ദൂരം’ തുടങ്ങിയ നോവലുകള്‍ ചലച്ചിത്രങ്ങളായി.
പുരസ്കാരങ്ങള്‍
2014 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
ടാഗോര്‍ അവാര്‍ഡ്
ഗായത്രി അവാര്‍ഡ്
എം.ടി.വി. അവാര്‍ഡ്
നാനാ അവാര്‍ഡ്
Leave a Reply Cancel reply