നാലപ്പാട്ട് എം.ഡി. (എം.ഡി. നാലപ്പാട്ട്)
പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ് എം.ഡി. നാലപ്പാട്ട് എന്ന മാധവ് ദാസ് നാലപ്പാട്ട് അല്ലെങ്കില്‍ മോനു നാലപ്പാട്ട്. പ്രശസ്ത കവയിത്രി കമലാസുരയ്യയുടെ മകന്‍. മാതൃഭൂമിയുടേയും ടൈംസ് ഓഫ് ഇന്ത്യയുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചു. രാജ്യസുരക്ഷാ നയം, അന്തര്‍ദേശീയ വിഷയം എന്നിവയെക്കുറിച്ച് എഴുതാറുണ്ട്. യു.പി.ഐ ലെ കോളമിസ്റ്റാണ്. മണിപ്പാല്‍ സര്‍വകലാശാലയിലെ ജിയോപൊളിറ്റിക്‌സ് വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലും യുനെസ്‌കോ പീസ് ചെയര്‍ ഭാരവാഹിയുമായിരുന്നു.
വളര്‍ന്നതും പഠിച്ചതും ബോംബെയില്‍ ആയിരുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മാനേജ്‌മെന്റ്, പത്രപ്രവര്‍ത്തനം,അധ്യാപനം,സാമുഹിക പ്രവര്‍ത്തനം തുടങ്ങിയ ബഹുമുഖ മേഖലകളില്‍ വ്യാപരിച്ചു. ചൈന, തായ്‌വാന്‍,ഇറാന്‍, ഇസ്രയേല്‍,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ ബന്ധം മെച്ചപ്പെടുത്തുവാനും അദ്ദേഹം മുന്‍കൈ എടുത്തു. 1977 ല്‍ മാതൃഭൂമിയില്‍ ഡയറക്ടറായി ചുമതലയേറ്റു. 1978 എക്‌സിക്യുട്ടീവ് മാനേജര്‍. 1984 ല്‍ മാതൃഭൂമി പത്രാധിപര്‍. 1989 ല്‍ മാതൃഭൂമി വിട്ട അദ്ദേഹം അതേവര്‍ഷം ടൈംസ് ഓഫ് ഇന്ത്യയില്‍ റസിഡന്റ് എഡിറ്ററായി. കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ വികസന സംഘടനയുടെ ആദ്യത്തെ ഓണററി കോഡിനേറ്റര്‍ എന്ന നിലയില്‍ സാരക്ഷതാപ്രസ്ഥാനത്തിലും എം.ഡി നാലപ്പാട്ട് മുഖ്യ പങ്ക് വഹിച്ചു. കുട്ടികള്‍ക്കായി വിദ്യാഭ്യാസ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നതിനുള്ള കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായി.
കൃതികള്‍
'ഇന്ദുത്വ' -1997
മനഃപാഠമാക്കാതിരിക്കൂ
പ്രവാചകനില്‍ നിന്ന് പഠിക്കൂ
Leave a Reply Cancel reply