നൈനാന് കോശി
അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമാണ് നൈനാന് കോശി.1934 ഫെബ്രുവരി 1ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് മുണ്ടിയപ്പിള്ളിയില് ജനിച്ചു. കെ.വി. കോശിയും മറിയമ്മയുമാണ് മാതാപിതാക്കള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഒഫ് ഇന്ത്യ, ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ബാംഗഌര്; ഡയറക്ടര്‍, അന്താരാഷ്ട്രവിഭാഗം വേള്‍ഡ് കൗണ്‍സില്‍ ഒഫ് ചര്‍ച്ചസ്, ജനീവ; വിസിറ്റിങ്ങ് ഫാക്കല്‍ട്ടി, നാഷനല്‍ ലോ സ്കൂള്‍ ഒഫ് ഇന്ത്യ യൂനിവേഴ്സിറ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്ല്യു.സി.സിസ് കമ്മീഷന് ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ മുന്‍ ഡയറക്ടറായിരുന്നു. 1991 ല്‍ ജനീവയില്‍ നിന്നു വിരമിച്ച അദ്ദേഹം ഒരു വര്‍ഷം ഹാര്‍വാര്‍ഡിലെ ലാ സ്കൂളില്‍ വിസിറ്റിങ് ഫെലോയായി. ദക്ഷിണ ആഫ്രിക്കയിലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ കെന്നത്ത് കൗണ്ട, നയിച്ച യു.എന്‍ നിരീക്ഷകസംഘത്തിലെ അംഗമായിരുന്നു. ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സമാധാന നിരീക്ഷകനായി പ്രവര്‍ത്തിച്ചു. 1999 ല്‍ മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കൃതികള്‍
War on Terror
Reordering the World
സഭയും രാഷ്ട്രവും
ഇറാക്കിനുമേല്‍
ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍
ആഗോളവത്കരണത്തിന്റെ യുഗത്തില്‍
ഭീകരവാദത്തിന്റെ പേരില്‍
ദൈവത്തിന് ഫീസ് എത്ര
ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം
ചോംസ്തി നൂറ്റാണ്ടിന്റെ മനസ്സാക്ഷി
ഭീകരവാദവും നവലോകക്രമവും
പള്ളിയും പാര്‍ട്ടിയും കേരളത്തില്‍
Leave a Reply Cancel reply