പണിക്കര്‍. ജി.എന്‍. (ജി.എന്‍. പണിക്കര്‍)
കഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ജി.എന്‍. പണിക്കര്‍ (ജനനം 1937) മികച്ച കഥാസമാഹാരത്തിനുളള 1982ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ചു. പബ്ലക്‌റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1967 മുതല്‍ '87 വരെ ചിറ്റൂര്‍, തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രൊഫസ്സറായിരിക്കെ മാതൃവകുപ്പായ പബ്ലിക്‌റിലേഷന്‍സിലേക്ക് അഡിഷണല്‍ ഡയറക്ടറായി മടങ്ങി. 1993-96ല്‍ നാഷനല്‍ ബുക് ട്രസ്റ്റിന്റെ മാസ്റ്റര്‍പീസസ് ഓഫ് ഇന്‍ഡ്യന്‍ ലിറ്ററേച്ചറി'ല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍; 1996 മാര്‍ച്ചു മുതല്‍ കുറെക്കാലം കേരള ഗവര്‍ണ്ണറുടെ പി. ആര്‍.ഒ. യായി പ്രവര്‍ത്തിച്ചു. 1977'80ലും, 1992'95ല്‍ കേരള സാഹിത്യ അക്കാദമിയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. ഭാര്യ : നിര്‍മ്മല. മക്കള്‍ : രാജീവ്, നിരാല (മായ).
കൃതികള്‍
കറിവേപ്പില
മാന്യയായ ഭാര്യ
ഒരു ദിവസം ഒരു യുഗം
ഒരാള്‍ തികച്ചും വിശേഷമായി
അനുസ്മരണ'വും മറ്റുകഥകളും
എല്ലാം ഒന്നു തുറന്നു പറയാന്‍
അകലെനിന്ന് അടുത്തുനിന്ന
ഏതോ ചില സ്വപ്‌നങ്ങളില്‍…
എന്റെ ചെറുകഥകള്‍
ഇരുട്ടിന്റെ താഴ്‌വരകള്‍
കഥയിങ്ങനെ
മനസ്സേ നീ സാക്ഷി
അകലാന്‍ എത്ര എളുപ്പം
നീരുറവകള്‍ക്ക് ഒരു ഗീതം
സോഫോക്ലിസ്
പാറപ്പുറത്ത്, ദേവ്… കേശവദേവ്
അക്ഷരസമക്ഷം
വെറുതെ ഒരു മോഹം
ദൊസ്തയേവ്‌സ്‌കി
ഒരു ദിവസം ഒരു യുഗം
ഏതോ ചില സ്വപ്‌നങ്ങളില്‍
നോവലുകള്‍
നമ്മുടെയും അവരുടെയും
ഓര്‍മകളുടെ തുരുത്തില്‍ നിന്ന്
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1982 -നീരുറവകള്‍ക്ക് ഒരു ഗീതം)
ജീ. സ്മാരകട്രസ്റ്റിന്റെ 1994ലെ കാരൂര്‍ അവാര്‍ഡ് (വെറുതെ ഒരു മോഹം)
ടി.പി. രാമകൃഷ്ണപിള്ള അവാര്‍ഡ്
വായന അവാര്‍ഡ്
Leave a Reply Cancel reply