പത്മനാഭന്. ടി. (ടി. പത്മനാഭന്)
ആധുനിക ചെറുകഥാകൃത്താണ് ടി. പത്മനാഭന്. മുഴുവന്‍ പേര് തിണക്കല്‍ പത്മനാഭന്. മലയാള കഥാരചനയില്‍ ആഖ്യാന കലയില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന എഴുത്തുകാരനാണ്. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്ക് ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. 1931ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനനം. അച്ഛന് പുതിയടത്ത് കൃഷ്ണന് നായര്‍. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കല്‍ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവണ്മെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 1989ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. കല്ലന്മാര്‍തൊടി ഭാര്‍ഗ്ഗവിയാണ് പത്നി.1948 മുതല്‍ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും തര്‍ജ്ജമകള്‍ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന സമാഹാരം നാഷനല്‍ ബുക്ക് ട്രസ്റ്റ് 11 ഭാഷകളില്‍ തര്‍ജ്ജമ ചെയ്തു.
കൃതികള്‍
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി (1955)
ഒരു കഥാകൃത്ത് കുരിശില്‍ (1956)
മഖന്‍ സിംഗിന്റെ മരണം (1958)
ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികള്‍ (1971)
സാക്ഷി (1973)
ഹാരിസണ്‍ സായ്വിന്റെ നായ (1979)
വീടു നഷ്ടപ്പെട്ട കുട്ടി (1983)
കാലഭൈരവന് (1986)
കത്തുന്ന ഒരു രഥ ചക്രം
നളിനകാന്തി (1988)]
ഗൌരി (1991)
കടല്‍ 1994
പത്മനാഭന്റെ കഥകള്‍ (1995)
പള്ളിക്കുന്ന്
ഖലീഫാ ഉമറിന്റെ പിന്മുറക്കാര്
പുരസ്കാരങ്ങള്‍
മാതൃഭൂമി സാഹിത്യ പുരസ്കാരം 2014
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)
എഴുത്തച്ഛന് പുരസ്കാരം (2003) (കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്)
വയലാര്‍ അവാര്‍ഡ് (2001)പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം (1998)
സ്റ്റേറ്റ് ഓഫ് ആല് ഐന്‍ അവാര്‍ഡ് (1997) (ഗൌരി എന്ന കൃതിക്ക്)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1996) (ഗൌരി എന്ന കൃതിക്ക്)
ഓടക്കുഴല്‍ പുരസ്കാരം (1995) (കടല്‍ എന്ന കൃതിക്ക്)
സാഹിത്യപരിഷത്ത് അവാര്‍ഡ് (1988) (കാലഭൈരവന് എന്ന കൃതിക്ക്)
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1973) (സാക്ഷി എന്ന കൃതിക്ക്)
Leave a Reply Cancel reply