ജനനം കോട്ടയം ജില്ലയിലെ പാലായില്‍ കീപ്പള്ളില്‍ 1911 ഡിസംബര്‍ 11ന്. ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകന്‍. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാലാ വി.എം സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരിപഠനം. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായിരുന്നു. 1943ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബര്‍മ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ റാങ്കോടെ പാസായി. 1957ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയായി. 1965ല്‍ സര്‍വകലാശാലയില്‍പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴല്‍’ ആണ്; പതിനേഴാം വയസ്സില്‍. 1935ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’. റിട്ടയര്‍ ചെയ്ത ശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്.എസ് കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തന്‍വീട്ടില്‍ സുഭദ്രക്കുട്ടിയമ്മ. 2008 ജൂണ്‍ 11ന് അന്തരിച്ചു.

കൃതികള്‍

തരംഗമാല
അമൃതകല
അന്ത്യപൂജ
ആലിപ്പഴം
എനിക്കുദാഹിക്കുന്നു
മലനാട്
പാലാഴി
വിളക്കുകൊളുത്തൂ
സുന്ദരകാണ്ഡം
ശ്രാവണഗീതം
കേരളം വളരുന്നു (എട്ടുഭാഗം)

പുരസ്‌കാരങ്ങള്‍

ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള കവിതയ്ക്ക് മഹാകവി ഉള്ളൂരിന്റെ പക്കല്‍നിന്ന് സ്വര്‍ണ്ണമെഡല്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
പൂത്തേഴന്‍ സ്മാരക പുരസ്‌കാരം
എഴുത്തച്ഛന്‍ പുരസ്‌കാരം
ആശാന്‍ പുരസ്‌കാരം
വള്ളത്തോള്‍ പുരസ്‌കാരം
കാളിദാസ പുരസ്‌കാരം
2002ലെ മാതൃഭൂമി പുരസ്‌കാരം
സമസ്ത കേരള സാഹിത്യ പരിഷത്ത്് കീര്‍ത്തിമുദ്ര
ഭോപ്പാല്‍ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷണ്‍
ആശാന്‍ പ്രൈസ്
ഓള്‍ ഇന്ത്യ റൈറ്റേഴ്‌സ് ഫോറം താമ്രപത്രം