പാലൂര് എം.എന്‍. (എം.എന്‍. പാലൂര്)
ആധുനിക കവികളില്‍ ഒരാളാണ് എം.എന്‍. പാലൂര് (ജനനം 22 ജൂണ്‍ 1932). യഥാര്‍ത്ഥ പേര് പാലൂര് മാധവന് നമ്പൂതിരി. എറണാകുളം ജില്ലയില്‍ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തില്‍ തന്നെ, പണ്ഡിതനായ കെ.പി നാരായണ പിഷാരടിയുടെ കീഴില്‍ സംസ്കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴില്‍ കലാമണ്ഡലത്തില്‍നിന്നും കഥകളി അഭ്യസിച്ചു. പിന്നീട് നാടുവിട്ടു ബോംബെയില്‍ എത്തി. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് സീനിയര്‍ ഓപ്പറേറ്റായി വിരമിച്ചു. ഇപ്പോള്‍ കോഴിക്കോട് ചേവായൂരില്‍ താമസം.
കൃതികള്‍
പേടിത്തൊണ്ടന്‍
കലികാലം
തീര്‍ഥയാത്ര
സുഗമ സംഗീതം
കവിത
ഭംഗിയും അഭംഗിയും
പച്ച മാങ്ങ
കഥയില്ലാത്തവന്റെ കഥ (ആത്മകഥ)
പുരസ്കാരങ്ങള്‍
1983ല്‍ കലികാലം എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
2009ലെ ആശാന് സ്മാരക കവിതാ പുരസ്കാരം
2004ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം
2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply Cancel reply