പോള്‍ കല്ലാനോട്
ചിത്രകാരനും കവിയും എഴുത്തുകാരനുമാണ് പോള്‍ കല്ലാനോട് (ജനനം : 25 ഡിസംബര്‍ 1951). ജനനം വര്‍ഗീസ് പുളിക്കലിന്റെയും ത്രേസ്യാമ്മയുടെയും മകനായി കോഴിക്കോട് കല്ലാനോട്. ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷം ചിത്രകലാ അധ്യാപകനായി. കോഴിക്കോട്ടെ യൂണിവേഴ്സല്‍ ആര്‍ട്സിലും കോഴിക്കോട് സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലും അധ്യാപകനായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ചിത്രകലാ ക്യാമ്പുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. കേരള ലളിതകലാ അക്കാദമിയിലും സാഹിത്യ അക്കാദമിയിലും രണ്ടുവട്ടം അംഗമായി. ദേശാഭിമാനി, മാതൃഭൂമി, കലാകൗമുദി വാരികകളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ ചെയ്തു. ധാരാളം പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വരച്ചു. നാലു കവിതാസമാഹാരങ്ങള്‍, ബാലസാഹിത്യകൃതികള്‍, പരിഭാഷ എന്നിയുള്‍പ്പെടെ പത്തു കൃതികള്‍ രചിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ല്‍ ലഭിച്ചു.
കൃതികള്‍
പ്രശ്നം
ആള്‍പ്പാര്‍പ്പില്ലാത്ത വീട്
സാക്ഷ്യം
മടങ്ങിപ്പോയ അപ്പു
തണല്‍മരങ്ങള്‍
മറുലോകം
കണ്ണ്
കാലികം
പ്രതിരൂപങ്ങള്‍
ആലീസിന്റെ സാഹസിക യാത്രകള്‍ (പരിഭാഷ)
പുരസ്കാരങ്ങള്‍
കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് (2014)
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ്
സംസ്ഥാന ജൂനിയര്‍ ചേംബര്‍ അവാര്‍ഡ്
ഐഎംഎ അവാര്‍ഡ്
മഹാകവി ഇടശേരി അവാര്‍ഡ്
Leave a Reply Cancel reply