അക്കാഡമിഷ്യനും എഴുത്തുകാരനും അലിഗഡ് സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലറും ആയിരുന്നു ഡോ. കെ. എം. ബഹാവുദ്ദീന്‍. 1969-1980 കാലഘട്ടത്തില്‍ കോഴിക്കോട്ടെ റീജിനല്‍ എജിനിയറിംഗ് കോളേജിന്റെ പ്രിന്‍സിപ്പലുമായിരുന്നു. 1981 മുതല്‍ 1984 വരെ അലീഗഡ് സര്‍വകലാശാല പ്രൊവി.സി. ദുര്‍ഗാപുരിലെ ഉരുക്കുനിര്‍മ്മാണശാല സ്ഥാപിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡുക്കേഷണല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ തലവനായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ കേസില്‍, അന്നത്തെ കോഴിക്കോട് എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ബഹാവുദ്ദീന്‍ നല്‍കിയ, 'രാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു' എന്ന സാക്ഷിമൊഴി നിര്‍ണ്ണായകമായിരുന്നു. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയാണ്. എം.ഇ.എസിന്റെ സ്ഥാപകാംഗമാണ്. 2011 മാര്‍ച്ച് 20 ന് കൊച്ചിയില്‍ അന്തരിച്ചു.

കൃതികള്‍

    Kerala Muslims: The Long Struggle
    കേരള മുസ്‌ലിംകള്‍ ചെറുത്തുനില്‍പ്പിന്റെ ചരിത്രം (പ്രസാധകര്‍: ഐ.പി.എച്ച്)
    ഇറാഖ് ആക്രമണത്തിന്റെ അടിവേരുകള്‍