പണിക്കര്‍. കെ.എന്‍.ഡോ. (ഡോ.കെ.എന്‍. പണിക്കര്‍)
പ്രമുഖ ചരിത്രകാരനാണ് ഡോ. കെ.എന്‍. പണിക്കര്‍. ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ളയാളാണ് പണിക്കര്‍. വര്‍ഗീയവല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്ന ചരിത്രകാരന്മാരില് ഒരാള്‍. 1936ല്‍ ജനിച്ചു. ബോര്‍ഡ് ഹൈസ്കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.രാജസ്ഥാന് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയും കരസ്ഥമാക്കി. പിന്നീട് ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പലവിദേശ സര് വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായി. വിവിധ അക്കാദമിക് സമിതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.
കൃതികള്‍
എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിംഗ് ഇന്‍ മലബാര്‍(1989)
കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ(1990)
ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ(1968)
കള്‍ച്ചര്‍, ഐഡിയോളജി ആന്‍ഡ് ഹെഗിമണി: ഇന്റലച്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ്നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ(1995)
കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച്(1997)
കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍ ആന്‍ഡ് പൊളിറ്റിക്സ്(2002)
ഇന്റെറോഗേറ്റിങ്ങ് കൊളോണിയല്‍ മോഡേണിറ്റി(2002)
എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങള്‍
ജോണ്‍ മാല്‍ക്കം: പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ (2 വാല്യം)1980
നാഷണല്‍ ആന്‍ഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇന്‍ ഇന്ത്യ(1980)
കമ്മ്യൂണലിസം ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററിഹിസ്റ്ററി,പൊളിറ്റിക്സ് ആന്‍ഡ് കള്‍ച്ചര്‍(1991)
എ കണ്‍സേണ്‍ഡ് ഇന്ത്യാസ് ഗൈഡ് ടു കമ്മ്യൂണലിസം(1999)
ദ മേക്കിങ്ങ് ഓഫ് ഹിസ്റ്ററി(2002)(ടെറി ബൈറസും ഉറ്റ്സ പട്നായിക്കുമായി ചേര്‍ന്ന്)
കള്‍ച്ചര്‍: കോണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്റ്റീസ്
Leave a Reply Cancel reply