മേരി ജോണ്‍ കൂത്താട്ടുകുളം
കവയിത്രിയായിരുന്നു മേരിജോണ്‍ കൂത്താട്ടുകുളം. ജനനം 1905 ജനുവരി 22ന്് കൂത്താട്ടുകുളത്ത്.
കൂത്താട്ടുകുളം വടകര യോഹന്നാന് മാംദാന ഓര്‍ത്തഡോക്സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന് കോര്‍ എപ്പിസ്ക്കോപ്പയുടെയും പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകള്‍. സി.ജെ. തോമസ് സഹോദരനാണ്. വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ പഠിച്ചു. വിദ്വാന് കോഴ്സ് പാസായി, അധ്യാപികയായി. ഇഷ്ടമില്ലാത്ത വിവാഹത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുവിട്ട അവര്‍ക്ക് സാമൂഹ്യപരിഷ്കര്‍ത്താവായ ഡോ. പല്‍പ്പുവിന്റെ വീട്ടില്‍ അഭയം ലഭിച്ചു. പിന്നീട് തപാല്‍ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി. തുടര്‍ന്നാണ് കവിതാരംഗത്തു സജീവമായത്. മരണം 1998 ഡിസംബര്‍ 2ന്.
കൃതികള്‍
അന്തിനക്ഷത്രം
ബാഷ്പമണികള്‍
പ്രഭാതപുഷ്പം
കാവ്യകൗമുദി
കാറ്റു പറഞ്ഞ കഥ
കബീറിന്റെ ഗീതങ്ങള്‍
പുരസ്കാരം
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം
Leave a Reply Cancel reply