രാജലക്ഷ്മി.ആര്. ബി
രാജലക്ഷ്മി.ആര്. ബി
ജനനം:1954 ല്‍ കോട്ടയം ജില്ലയിലെ തോന്നലൂരില്
മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. ‘പ്രശ്ന നാടക സങ്കല്പവും കൃഷ്ണപിള്ളയുടെ നാടകങ്ങളും’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് മലയാളം വകുപ്പ് മേധാവി ആയിരിക്കെ 2010 ല്‍ വിരമിച്ചു. ഇപ്പോള്‍ സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുരോഗമന
കലാസഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റിയംഗം, വനിതാ സാഹിതി സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. നാടകവുമായി ബന്ധപ്പെട്ട ചരിത്രം, നിരൂപണം, ഗവേഷണം, പഠനം എന്നീ മേഖലകളിലാണ് ആര്. ബി. രാജലക്ഷ്മിയുടെ രചനകളിലേറെയും.
കൃതികള്‍
നാടകം സൃഷ്ടിയും സാക്ഷാത്കാരവും
സാവിത്രി
അരങ്ങിന്റെ കാണാപ്പുറങ്ങള്‍
എന്‍. കൃഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും
പെണ്മയുടെ പ്രതിഷേധങ്ങള്‍
Leave a Reply Cancel reply