രാജീവന്. ടി.പി (ടി.പി രാജീവന്)
തച്ചം പൊയില്‍ രാജീവന് നിന്നുള്ള പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. 1959ല്‍ ജനനം, പലേരി, കോഴിക്കോട്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' പത്രത്തില്‍ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവന്റെതായി മൂന്നു സമാഹാരങ്ങളാണ് മലയാളത്തില്‍ ഉള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' , 'കെ.ടി.എന്‍.കോട്ടൂര്‍: എഴുത്തും ജീവിതവും' എന്നിവയാണ് പ്രധാന കൃതികള്‍. ഇവ രണ്ടിനും സംവിധായകന് രഞ്ജിത്ത് യഥാക്രമം 'പാലേരി മാണിക്യം', 'ഞാന്‍' എന്ന പേരുകളില്‍ ചലച്ചിത്രാവിഷ്ക്കാരം കൊടുത്തു.
കൃതികള്‍
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
Leave a Reply Cancel reply