ലീലാ ഓംചേരി
ജനനം 1929 മെയ് 1 ന് കന്യാകുമാരിക്കടുത്ത് തിരുവട്ടാറ്റില്. ലക്ഷ്മിക്കുട്ടിയമ്മയും കമുകറ പരമേശ്വരക്കുറുപ്പും മാതാപിതാക്കള്‍. ചലച്ചിത്ര പിന്നണിഗായകന്‍ കമുകറ പുരുഷോത്തമന് സഹോദരനായിരുന്നു. ആദ്യകാല ഗുരുക്കള്‍ അച്ഛനമ്മമാര്‍ തന്നെ. കേരള, ഡല്‍ഹി, പഞ്ചാബ് എന്നീ യൂണിവേഴ്സിറ്റികളില്‍ നിന്നു ബി.എ., ബി.എ. മ്യൂസിക്, എം.എ., പി.എച്ച്ഡി. ഡിഗ്രികള്‍ നേടി. അദ്ധ്യാപനവും ഗവേഷണവും തൊഴിലാക്കി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം 1994 ല്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു. ഗുരുകുലാധ്യായനം തുടരുന്നു. 2008 ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഭര്‍ത്താവ് പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള എഴുത്തുകാരനാണ്. മകള്‍ പ്രൊഫ. ദീപ്തി ഓംചേരി ഭല്ല സംഗീതജ്ഞയും ഗ്രന്ഥകാരിയുമാണ്. 1993 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. ഭാരതീയ സംഗീതത്തെ ആസ്പദമാക്കി ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്.
കൃതികള്‍
ലീലാ ഓംചേരിയുടെ പഠനങ്ങള്‍- പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 2009
ജീവിതം (നാടകം). ശ്രീവിലാസ് പ്രസ്സ്
ലീലാഞ്ജലി (ചെറുകഥസമാഹാരം)
കഥാഭാരതി
സംഗീതാദി
അഭിനയ സംഗീതം
പദവും പാദവും
കേരളത്തിലെ ലാസ്യ രചനകള്‍-ഡി. സി ബുക്സ്, 2001
ചിങ്കാരക്കുത്തുപാട്ടുകളും കൂടപ്പിറപ്പുകളും
ഇരയിന്തമ്പിയുടെ സംഗീത രചനകള്‍
പാര്ത്ഥിപന് കനവ്
Leave a Reply Cancel reply