ലീലാ സര്‍ക്കാര്‍
ജനനം സിംഗപ്പൂരില്‍. വളര്‍ന്നതും പഠിച്ചതും കേരളത്തില്‍. തൃശൂര്‍ സെന്റ് മേരീസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ ദിനേക്കുമാര് സര്‍ക്കാരിനെ വിവാഹം കഴിച്ചു. വിവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയ. ബംഗാളിയില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും സ്വതന്ത്ര കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിമല്‍കര്‍, രമാദേവി ചൗധരി, ഭിഗ്വേന്ദു പാലിത്, ബുദ്ധദേവ് ഗുഹ, ശീര്‍ഷേന്ദു മുഖോപാദ്ധ്യായ, മഹാശ്വേതാദേവി, സത്യജിത് റായ് തുടങ്ങിയ പ്രമുഖ ബംഗാളി എഴുത്തുകാരുടെ കൃതികളാണ് വിവര്‍ത്തനം ചെയ്തത്. വിവര്‍ത്തനത്തിന് 1993ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
കൃതികള്‍
ഒരുകഥയും തിരക്കഥയും (വിവര്‍ത്തനം). സത്യജിത്റായ്, 2006
ഭൂമിയിലെ സ്വര്‍ഗ്ഗം ഭയാനകം (വിവര്‍ത്തനം). 2006
നായകന് (വിവര്‍ത്തനം).
ആരണ്യത്തിന്റെ അധികാരം (വിവര്‍ത്തനം മഹാശ്വേതാദേവി). 1992
സ്രാവ് നദി ഗ്രനേഡ് (ബംഗാളി നോവല്‍ 2001)
സെലീന ഹൊസൈന്‍
പുരസ്കാരം
വിവര്‍ത്തനത്തിന് 1993ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply