വീരേന്ദ്രകുമാര്‍ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമാണ്. ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ഇപ്പോള്‍ ജനതാ ദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. മാതൃഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ്. മലബാറിലെ പ്രമുഖ പ്ലാന്ററുമാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയില്‍ ജനനം. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനം രാജിവച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ പോയെങ്കിലും പിടിയിലായി ജയില്‍വാസമനുഭവിച്ചു.ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. എം.എല്‍.എ എം.വി.ശ്രേയാംസ് കുമാര്‍ മകനാണ്.

കൃതികള്‍
ഹെമവതഭൂവില്‍
സ്മൃതിചിത്രങ്ങള്‍
ആമസോണും കുറേ വ്യാകുലതകളും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(2002)[4][5]
ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം
ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര
ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും
തിരിഞ്ഞുനോക്കുമ്പോള്‍
പ്രതിഭയുടെ വേരുകള്‍ തേടി
അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍
ഗാട്ടും കാണാച്ചരടുകളും
രോഷത്തിന്റെ വിത്തുകള്‍
രാമന്റെ ദുഃഖം
സമന്വയത്തിന്റെ വസന്തം
ബുദ്ധന്റെ ചിരി

പുരസ്‌കാരങ്ങള്‍

ഓടക്കുഴല്‍ പുരസ്‌കാരം
സി. അച്ച്യുതമേനോന്‍ പുരസ്‌കാരം
ജി. സ്മാരക പുരസ്‌കാരം
നാലപ്പാടന്‍ പുരസ്‌കാരം
സാഹിത്യ അക്കാദമി പുരസ്‌കാരം
അബുദാബി ശക്തി പുരസ്‌കാരം
എം.ഇ.എസ്. എക്‌സലെന്‍സ് പുരസ്‌കാരം
സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക പുരസ്‌കാരം
ദുബായ് കൈരളി കലാ കേന്ദ്ര പുരസ്‌കാരം
ഭാരത് സൂര്യ പുരസ്‌കാരം
സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ്
ദര്‍ശന്‍ കള്‍ച്ചറല്‍ പുരസ്‌കാരം
ജി. സ്മാരക പുരസ്‌കാരം
കൊടുപുന്ന സ്മാരക പുരസ്‌കാരം
വയലാര്‍ അവാര്‍ഡ് 2008
കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം  2013