ശ്രീലതാ വര്‍മ്മ.ആര്‍

ജനനം:1969 മെയ് 13 ന് തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: രാജരാജ വര്‍മ്മയും കെ. അംബികാ ദേവിയും

കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ. , എം. ഫില്‍. ബിരുദങ്ങളും യു. ജി. സി. യുടെ ലക്ചര്‍ഷിപ്പും. 1996 മുതല്‍ 2001 വരെ ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദങ്ങളില്‍ മലയാളം അധ്യാപികയായി ജോലി നോക്കി. 2002 2005 കാലയളവില്‍ തൃശൂര്‍ ജില്ലയിലെ പെരുവല്ലൂരുള്ള മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം അധ്യാപികയായിരുന്നു. ഇപ്പോള്‍ ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തൃശൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ മലയാളം വിഭാഗത്തില്‍ ജോലി
ചെയ്യുന്നു.

കൃതി

മാര്‍ക്‌സിയന്‍ നിരൂപണം മലയാളത്തില്‍

അവാര്‍ഡ്

കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്