ഷാജഹാൻ കാളിയത്ത്
ടെലിവിഷൻ മാധ്യമപ്രവർത്തകനും ചിത്രകാരനുമാണ് ഷാജഹാൻ കാളിയത്ത്. ചെറുകഥാകൃത്തും കവിയും കൂടിയാണ്. കോഴിക്കോട് ജില്ലയിലെ
കൈനാട്ടി സ്വദേശിയാണ് ഷാജഹാൻ. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന്
ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടി. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ആന്റ് മാസ്സ് കമ്യൂണിക്കേഷനിൽ നിന്ന് പത്രപ്രവർത്തനത്തിൽ
ഡിപ്ലോമ. ഐറിസ് എന്ന പേരിൽ ഒരു മിനിമാഗസിൻ നടത്തിയിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനും ഫിലിം സൊസൈറ്റി
സംഘാടകനുമായിരുന്നു.ഷാജഹാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു പി.എസ്.എം.ഒ
കോളേജിൽ നിന്നും മടപ്പള്ളി ഗവ കോളജില് നിന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.(1992-1997).
വിദ്യാർത്ഥിജീവിതകാലത്ത് ഐറിസ് എന്ന പേരിൽ ഒരു മിനിമാഗസിൽ നടത്തി. ഏഷ്യാനെറ്റിന്റെ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ ന്യൂസ്
ബ്യൂറോകളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചു. ഇപ്പോൾ കോഴിക്കോട് ബ്യൂറോയിൽ -കോ-ഓഡിനേറ്റിംഗ് എഡിറ്ററാണ്. വാർത്താറിപ്പോർട്ടിംഗിനു പുറമെ
ഏഷ്യാനെറ്റിലെ അന്വേഷണം, കണ്ണാടി എന്നീ പരിപാടികൾക്കു വേണ്ടി ശ്രദ്ധേയമായ ടെലിവിഷൻ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.
കൃതികൾ
തിരശ്ശീലയിലെ പച്ചിലകൾ (സിനിമാ പഠനം)
ഭൂമിക്ക് മേൽ ഒരു ഹൃദയം മഴ നനയുന്നു( കവിതാസമാഹാരം)
ഹൃദയം ഒരു സംഗീതോപകരണമാണ് (ലേഖനങ്ങൾ)
പുരസ്കാരം
മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ പുരസ്കാരം 2005
കണ്ണൂരിൽ നിന്ന് ചില കഥകൾ എന്ന ടെലിവിഷൻ ഡോക്യുമെന്ററിക്ക് മികച്ച അന്വേഷണാത്മക പരിപാടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് (2006)
2007ലെ മികച്ച കാലികപ്രസക്തിയുള്ള പരിപാടിയുടെ സംവിധായകനുള്ള സംസ്ഥാന ടെലിവിഷന് അവാർഡ്
മികച്ച മാധ്യമപ്രവർത്തകനുള്ള വി കെ മാധവൻ കുട്ടി കേരളീയം പുരസ്കാരം (2012
മികച്ച സിനിമാഗ്രന്ധത്തിനുള്ള അല പുരസ്കാരം -തിരശ്ശീലയിലെ പച്ചിലകൾക്ക്
Leave a Reply Cancel reply