ഉത്തരാധുനിക ചെറുകഥാകൃത്താണ് പി.വി. ഷാജികുമാര്‍. ജനനം 1983 മെയ് 21ന് കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈയില്‍. അച്ഛന്‍ കല്ലിങ്കീല്‍ കുഞ്ഞിക്കണ്ണന്‍. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബി.എസ്‌സി. ബിരുദവും, കാസര്‍ഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും എം.സി.എ ബിരുദവും നേടി. ഇപ്പോള്‍ മാതൃഭൂമി ഓണ്‍ലൈന്‍ വിഭാഗത്തില്‍ വെബ് അസിസ്റ്റന്റ്. ഭാര്യ മനീഷ.

കൃതികള്‍

ജനം 2006  ഡി.സി.ബുക്‌സ്, കോട്ടയം.
വെള്ളരിപ്പാടം 2009 ഡി.സി. ബുക്‌സ്, കോട്ടയം
കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്  2011 പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
കിടപ്പറ സമരം 2012 മാതൃഭൂമി ബുക്‌സ്
കന്യക ടാക്കീസ് (തിരക്കഥകള്‍)

പുരസ്‌കാരങ്ങള്‍

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കഥാപുരസ്‌കാരം(1999,2000,2002)
മുട്ടത്തുവര്‍ക്കി കലാലയ കഥാ പുരസ്‌കാരം(2000)
രാജലക്ഷ്മി കഥാ അവാര്‍ഡ്(2000)
പൂന്താനം കഥാ സമ്മാനം(2002)
മലയാളം കഥാപുരസ്‌കാരം(2002)
ടി.എസ്. തിരുമുമ്പ് കഥാഅവാര്‍ഡ്(2004)
മാധ്യമം വെളിച്ചം കഥാ പുരസ്‌കാരം(2005)
ഭാഷാപോഷിണി കഥാസമ്മാനം (2008)
ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം(2008)
കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്‌കാരം (2008)
മാധവിക്കുട്ടി പുരസ്‌കാരം
ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ്
മലയാള മനോരമ ശ്രീ കഥാപുരസ്‌കാരം
കേരള സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം  2009
2013 ലെ ലീതാ സാഹിത്യ അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം 2013