ഷീജ.എം. പി
ഷീജ.എം. പി
ജനനം:1972 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍
കെമിസ്ട്രിയില്‍ ബിരുദവും, ഇംഗ്ലീഷ്, മലയാളം, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നിയമബിരുദവും നേടി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സും കഴിഞ്ഞിട്ടുണ്ട്. അഭിഭാഷകയായും, മാധ്യമപ്രവര്‍ത്തകയായും, അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യന്‍ യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സ്ത്രീവേദി സംസ്ഥാന കമ്മറ്റി അംഗം, കാന്‍ഫെഡ് സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകാരി കൂടിയാണ്. ഒരു പൊതുപ്രവര്‍ത്തക കൂടിയാണ് എം. പി.ഷീജ.
കൃതികള്‍
തോല്‍വിക്കെതിരെ
കോര്‍പ്പറേറ്റ് വിത്തുകള്‍
ആര്. എസ്. എസ്. ഫാഷിസവും പ്രത്യയശാസ്ത്രവും
സഹോദരന് അയ്യപ്പന് ജീവിതവും കൃതികളും
ഭീകരവാദം മിത്തുകളും വസ്തുതകളും
Leave a Reply Cancel reply