ഷെല്‍വിരാജ്
പ്രശസ്ത കഥാകാരനും നോവലിസ്റ്റും മള്‍ബറി പബ്ലിക്കേഷന്‍സിന്റെ ഉടമയുമായിരുന്നു ഷെല്‍വി.(1960 -2003). ഗുരുവായൂരിനടുത്ത് ഒരുമനയൂരില്‍ ദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ജനിച്ചു. ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഷെല്‍വി കേരളസംസ്‌ക്കാരം എന്ന കാമ്പസ് മാസികയുടെ എഡിറ്ററായി. ആദ്യ കവിത പ്രേരണയില്‍ പ്രസിദ്ധീകരിച്ചു. മള്‍ബെറി പബ്ലിക്കേഷന്‍സ് തുടങ്ങാന്‍ സഹകരിച്ച ഡെയ്‌സി എന്ന സുഹൃത്തിനെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. 2003 ഓഗസ്റ്റ് 21ന് ഷെല്‍വി മരിച്ചു.1985ല്‍ ശിഖ എന്ന പേരില്‍ ഗുരുവായൂര്‍ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി. 1985ലാണ് കോഴിക്കോട് ആസ്ഥാനമായി ഷെല്‍വി മള്‍ബെറി പബ്ലിക്കേഷന്‍സ് തുടങ്ങിയത്. ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. ഷെല്‍വിയുടെ മരണാനന്തരം മള്‍ബറിയുടെ പ്രവര്‍ത്തനം നിലച്ചു.
കൃതികള്‍
നൊസ്റ്റാള്‍ജിയ (1994)
അലൗകികം (1998)
ഭൂമിയുടെ മനസ്സില്‍
ഓര്‍മ്മ
Leave a Reply Cancel reply