സന്തോഷ് ഏച്ചിക്കാനം
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും
പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം. അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ്
അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി.
കൃതികൾ
ഒറ്റവാതിൽ
കൊമാല
നരനായും പറവയായും
കഥാപാത്രങ്ങളും പങ്കെടുത്തവരും
ഒരു ചിത്രകഥയിലെ നായാട്ടുകാർ
മംഗല്യം തന്തു നാൻ ദേന
എൻമകജെ പഠനങ്ങൾ
കഥകൾ
ശ്വാസം
തിരക്കഥ
നവംബർ റെയിൻ
നിദ്ര
ബാച്ച്ലർ പാർട്ടി
അന്നയും റസൂലും
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം(2008) - കൊമാല
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്കാരം (2010)
കാരൂർ ജന്മശതാബ്ദി പുരസ്കാരം
പ്രവാസി ബഷീർ പുരസ്കാരം
അബുദാബി ശക്തി അവാർഡ്
ചെറുകാട് അവാർഡ്
വി.പി. ശിവകുമാർ കേളി അവാർഡ്
അങ്കണം ഇ.പി സുഷമ എൻഡോവ്മെന്റ്
പത്മരാജൻ പുരസ്കാരം
തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം
കൊൽക്കത്ത ഭാഷാ സാഹിത്യപരിഷത്ത് അവാർഡ്
ഡൽഹി കഥാ അവാർഡ്
Leave a Reply Cancel reply