സാറാ ജോസഫ്
പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ രചനകളില്‍ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അധീശശക്തികളോടുള്ള ചെറുത്തുനില്‍പ്പും കാണാം. ജനനം 1946 ഫെബ്രുവരി 10ന് തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി. സ്കൂള്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തില്‍ ബി.എയും എം.എയും പൂര്‍ത്തിയാക്കിയ ശേഷം കോളേജ് അധ്യാപകയായി. പട്ടാമ്പി സംസ്കൃത കോളജില്‍ മലയാളം പ്രൊഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവില്‍ താമസിക്കുന്നു. 2014ല്‍ ആം ആദ്മി പാര്‍ട്ടി അംഗമായി. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറും ദേശീയ കൗണ്‍സില്‍ അംഗവുമാണ്.
കൃതികള്‍
ചെറുകഥകള്‍
മനസ്സിലെ തീ മാത്രം(1973)
കാടിന്റെ സംഗീതം(1975)
നന്മതിന്മകളുടെ വൃക്ഷം
പാപത്തറ
ഒടുവിലത്തെ സൂര്യകാന്തി
നിലാവ് അറിയുന്നു
കാടിതു കണ്ടായോ കാന്താ
പുതുരാമായണം
നോവല്‍
ആലാഹയുടെ പെണ്മക്കള്
മാറ്റാത്തി
ഒതപ്പ്
ഊരുകാവല്‍
ആതി
പ്രബന്ധങ്ങള്‍
ഭഗവദ്ഗീതയുടെ അടുക്കളയില്‍
അടുക്കള തിരിച്ചുപിടിക്കുക
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2001,ആലാഹയുടെ പെണ്മക്കള്)
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2003, ആലാഹയുടെ പെണ്മക്കള്)
വയലാര്‍ അവാര്‍ഡ് (2004, ആലാഹയുടെ പെണ്മക്കള്)
ചെറുകാട് അവാര്‍ഡ് (ആലാഹയുടെ പെണ്മക്കള്)
ഒ.ചന്തുമേനോന്‍ അവാര്‍ഡ് (മറ്റാത്തി)
മുട്ടത്തു വര്‍ക്കി അവാര്‍ഡ് (2011, പാപത്തറ)
അരങ്ങ് അവാര്‍ഡ്(അബുദാബി)
ഒ.വി.വിജയന് സാഹിത്യ പുരസ്കാരം (2011)
കഥ അവാര്‍ഡ് (ന്യൂഡല്‍ഹി)
പത്മപ്രഭാ പുരസ്കാരം (2012)
Leave a Reply Cancel reply