സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)
സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)
ജനനം 1899 നവംബര്‍ 6 ന് ഇലഞ്ഞിയില്‍ തോട്ടം കുടുംബത്തില്‍. ഉലഹന്നാന്റെയും മാന്നാനം പാട്ടശ്ശേരിയില്‍ മറിയാമ്മയുടെയും മകള്‍. ആശാന് കളരിയില്‍ പ്രാഥമിക വിദ്യാഭ്യാസം. മുത്തോലി കോണ്‍വെന്റ് സ്കൂളില്‍ നിന്നു വെര്ണാക്കുലര് സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് നേടിയശേഷം വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പ്രൈമറി സ്കൂളില്‍ അധ്യാപിക. രണ്ടുവര്‍ഷത്തിനു ശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളില്‍ ചേര്‍ന്ന് മലയാളം ഹയര്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് വടക്കന്‍ പറവൂരില്‍ തന്നെ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ അധ്യാപിക. 1922 ല്‍ കുറവിലങ്ങാട് കോണ്‍വെന്റ് മിഡില്‍ സ്കൂളില്‍ അധ്യാപിക, പ്രഥമാധ്യാപിക. ഇക്കാലത്ത് മേരി ജോണ്‍ തോട്ടം എന്ന പേരില്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ കവിത എഴുതി. 1927 ല്‍ ആദ്യ കവിതാസമാഹാരം 'ഗീതാവലി', മഹാകവി ഉള്ളൂരിന്റെ അവതാരികയോടെ പുറത്തുവന്നു. ഇതോടെ കവി എന്ന നിലയില്‍ അംഗീകാരം നേടി. 1928 ജൂലൈ 16 ന് കര്‍മ്മലീത്താ സന്യാസിനീ സഭയില്‍ അംഗമായി ചേര്‍ന്ന് സിസ്റ്റര്‍ മേരി ബനീഞ്ഞയായി. 1961 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. 1971 ല്‍ മാര്‍പ്പാപ്പ ബെനേമെരേന്തിര ബഹുമതി നല്കി സാഹിത്യ സേവനം അംഗീകരിച്ചു. 1981 ല്‍ കേരള കത്തോലിക്കാ അല്മായ അസ്സോസിയേഷന് ചെപ്പു നല്കി ആദരിച്ചു. 1985 മെയ് 21 ന് നിര്യാതയായി.
കൃതികള്‍
ലോകമേയാത്ര
കവിതാരാമം(1929)
ഈശ്വര പ്രസാദം ((1934)
ചെറുപുഷ്പത്തിന്റെ ബാല്യകാല സ്മരണകള്‍ (1936)
വിധിവൈഭവം (1936)
ആത്മാവിന്റെ സ്നേഹഗീത (1936)
ആധ്യാത്മികഗീത 1945)
മാഗി (1962)
കവനമേള 1965)
മാര്‍ത്തോമാവിജയം മഹാകാവ്യം (1970)
കരയുന്ന കവിതകള്‍ (1971)
ഗാന്ധിജയന്തി മഹാകാവ്യം (1977)
അമൃതധാര (1930)
തിരഞ്ഞെടുത്ത കവിതകളുടെ ആദ്യ സമാഹാരം 'തോട്ടം കവിതകള്‍' 1973
രണ്ടാമത്തെ സമാഹാരം 'ലോകമേ യാത്ര' മരണാനന്തരം 1986
വാനമ്പാടി 1986 (ആത്മകഥ)
Leave a Reply Cancel reply