നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യ  രചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന കേരളീയനാണ് പി.കെ.സുധി (യഥാര്‍ഥനാമം പി.കെ.സുധീന്ദ്രന്‍ നായര്‍).  തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ കരുപ്പൂര് ഗ്രാമത്തില്‍ 1963 മേയ് 10ന് ജനിച്ചു. അച്ഛന്‍:ആര്‍. കൃഷ്ണന്‍നായര്‍, അമ്മ: പദ്മാവതിയമ്മ. കരിപ്പൂര്‍ ഗവണ്മെന്റ് യു.പി.എസ്, നെടുമങ്ങാട് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് 1983ല്‍ ജീവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. കേരള സര്‍വ്വകലാശാലയുടെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ നിന്ന് ബിരുദാനന്തരബിരുദം. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം, കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ തിരുവനന്തപുരം, ഗവണ്മെന്റ് ആയൂര്‍വ്വേദ കോളേജ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലൈബ്രേറിയനായിരുന്നു. അദ്ധ്യാപികയായ പൊന്നമ്മയാണ്. മകള്‍: വിദ്യാര്‍ത്ഥിനിയായ പി.എസ്.മീര
    1984ല്‍ ഗ്രാമശാസ്ത്ര മാസികയില്‍ ആദ്യ കഥ പ്രസിദ്ധീകരിച്ചു.
1989 മുതല്‍ മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേര്‍സിലും കേരളത്തിലെ വിവിധ കോളേജുകളിലും ലൈബ്രേറിയനായി ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാസികയായ യുറീക്കയുടെ പത്രാധിപസമിതിയംഗമാണ്. പി.കെ.സുധി ഇപ്പോള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്ത് ലൈബ്രേറിയനായി ജോലി ചെയ്യുന്നു.ജനനം 1963 മേയ് 10ന്. ലൈബ്രേറിയന്‍, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കരിപ്പൂര് ഗവണ്മന്റ് ഹൈസ്‌കൂളിനടുത്ത് 'കാര്‍ത്തിക'യില്‍ താമസം.

കൃതികള്‍
    അഴിഞ്ഞുപോയ മുഖങ്ങള്‍ (ആദ്യ നോവലെറ്റ്)
    ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം (നോവലെറ്റ്)
    എസ്‌കവേറ്റര്‍
    അവസാനമിറങ്ങുന്നവര്‍
    ഒരു റഷ്യന്‍ നാടോടിക്കഥ
    പ്രതിബിംബങ്ങള്‍
    മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും    
    സഞ്ചാരക്കുറിപ്പുകള്‍
    ഉദാരഞെരുക്കങ്ങള്‍ എന്ന കഥാസമാഹാരം
    നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താന്‍ ആവശ്യമായ സമയം(നോവല്‍)
    അലഞ്ഞുതിരിയല്‍ (വിവര്‍ത്തനം)
    തവളകളുടെ മായികലോകം
    ബീമകളുടെ ലോകം

പുരസ്‌കാരങ്ങള്‍
    രാമു കാര്യാട്ട് പുരസ്‌ക്കാര
    കുങ്കുമം നോവലൈറ്റ് അവാര്‍ഡ്
    അസീസ് പട്ടാമ്പി അവാര്‍ഡ്