സുബ്ബയ്യാപിള്ള പി. (പി.സുബ്ബയ്യാപിള്ള)
പ്രശസ്ത ഹാസ്യസാഹിത്യകാരന്‍. 1942ല്‍ പത്തനാപുരത്ത് പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയും മകനായി ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു.സി.കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. ധനതത്വശാസ്ത്രത്തില്‍ ബിരുദം. മലയാറ്റൂര്‍, പി.കെ. വാസുദേവന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ സഹപാഠികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ രസകരമായ അടിക്കുറുപ്പ് എഴുതിച്ചേര്‍ക്കുന്നത് വിനോദമായിരുന്നു. 2003 സെപ്റ്റംബര്‍ ഒന്‍പതിന് നിര്യാതനായി.
കൃതി
അമ്പട ഞാനേ
പുരസ്‌കാരം
1999ലെ സാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply