സുബ്രഹ്മണ്യന് പോറ്റി സി.എസ്
അധ്യാപകന്, കവി, വിവര്ത്തകന്, സാമൂഹ്യപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സി.എസ്. സുബ്രമണ്യന്‍ പോറ്റി. ജനനം: 1875 മരണം: 1954. കരുനാഗപ്പള്ളി സര്‍ക്കാര്‍ സ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലും അധ്യാപകനായിരുന്നു. 1917ല്‍ കരുനാഗപ്പള്ളിയില്‍ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചു. ഇംഗ്ലീഷ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു. മലയാളത്തില്‍ വിലാപകാവ്യപ്രസ്ഥാനം ആരംഭിക്കുന്നത് 'ഒരു വിലാപം' എന്ന കൃതിയിലൂടെയാണ്. 1903 ല്‍, വിയോഗിനീവൃത്തത്തില് രചിച്ച കൃതിക്ക് 190 ശ്ളോകങ്ങളാണുള്ളത്. തന്റെ പ്രഥമ പുത്രിയുടെ അകാലമൃത്യുവില്‍ തകര്‍ന്നുപോയ കവി ജീവിതത്തിന്റെ വിയോഗവ്യഥയെ നേരിടുന്നതാണ് ഇതിന്റെ
ഉള്ളടക്കം. ഇരുപത്തൊന്നാമത്തെ വയസ്സിലാണ് സി.എസിന്റെ ഈ രചനന്ന
നാല്പതോളം പ്രാഥമിക വിദ്യാലയങ്ങള്‍ കരുനാഗപ്പള്ളി താലൂക്കില്‍ ആരംഭിക്കാന്‍ പോറ്റി നേതൃത്വം നല്കി. കരുനാഗപ്പള്ളിയില്‍ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ സംഭാവന നല്കി. അത് ഹൈസ്കൂളായി ഉയര്‍ത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. കരുനാഗപ്പള്ളിയില്‍ താലൂക്ക് കച്ചേരിക്കടുത്ത് പോലീസ് സ്റ്റേഷനു വേണ്ട സ്ഥലവും സൗജന്യമായി നല്കി.
സ്വജാതിക്കാര്‍ എതിര്‍ത്തിട്ടും അരയസമുദായത്തിനു വേണ്ട സഹായസഹകരണങ്ങള്‍ നല്കി. തിരുവിതാംകൂറിലെ ആദ്യ സര്‍ക്കാര്‍ ഫിഷറീസ് നൈറ്റ് സ്കൂള്‍ ചെറിയഴീക്കലില്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. മുക്കുവരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു സ്കൂള്‍ ആരംഭിച്ചത്. 1921ല്‍ കരുനാഗപ്പള്ളിയില്‍ അരയവംശപരിപാലന യോഗത്തിന്റെ നാലാമതു വാര്‍ഷികത്തില്‍ പോറ്റിയാണു അദ്ധ്യക്ഷത വഹിച്ചത്. കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിച്ച വിദ്യാലയദിനാഘോഷത്തില് ബ്രാഹ്മണപുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തിയാണ് സദ്യ നല്‍കിയത്. തിരുവിതാംകൂറില്‍ അവര്‍ണസവര്‍ണ വ്യത്യാസമില്ലാതെ നടത്തിയ ആദ്യ സദ്യ ഇതായിരുന്നു.
കൃതികള്‍
ഒരുവിലാപം (ആദ്യത്തെ വിലാപകാവ്യം)
ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കൃതികളുടെ വിവര്‍ത്തനം
ദുര്‍ഗേശനന്ദിനി (വിവര്‍ത്തനം)
മാത്യു ആര്‍നോള്‍ഡിന്റെ സൊറാബ് ആന്‍ഡ് റുസ്തത്തിന്റെ പദ്യപരിഭാഷ
Leave a Reply Cancel reply