സെബാസ്റ്റിയന് പോള്‍
ജനനം 1947 മേയ് ഒന്നിന്. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍, സെന്റ് ആര്‍ബര്‍ട്സ് കോളേജ്, മഹാരാജാസ് കോളേജ്, ഗവണ്മെന്റ് ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊച്ചി സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ്. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെ ഒട്ടേറെ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1980 മുതല്‍ അഭിഭാഷകന്. എറണാകുളത്തുനിന്ന് മൂന്നുവട്ടം ലോക്സഭയിലേക്കും ഒരുവട്ടം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2009 വരെ പ്രസ് കൗണ്‍സില്‍ അംഗമായിരുന്നു. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷനിലും അംഗമായിരുന്നു. കേരള പ്രസ് അക്കാദമിയുടെ ആരംഭം (നിലവില്‍ കേരള മീഡിയ അക്കാദമി) മുതല്‍ ഫാക്കല്‍ട്ടി അംഗമായി തുടരുന്നു. ഭാര്യ ലിസമ്മ അഗസ്റ്റിന് (കേരള നിയമപരിഷ്കരണ കമ്മിഷന് അംഗം), മക്കള്‍: ഡോണ്‍, റോണ്‍, ഷോണ്‍. വിലാസം: മുഞ്ഞപ്പിള്ളി, പ്രൊവിഡന്‍സ് റോഡ്, കൊച്ചി-682 018.
കൃതികള്‍
ബെനെലക്സ്-ആല്‍പൈന്‍ രാജ്യങ്ങള്‍
ഇസ്റായേലും അയല്‍രാജ്യങ്ങളും
ലോകസംഘടനകള്‍
സ്കൈലാബിന് ഒരു എപ്പിലോഗ്
പരേതന്റെ തിരിച്ചുവരവ് (ഷെര്‍ലക് ഹോംസ് കഥകള്‍)
ജോണ്‍ പോള്‍ മാര്‍പാപ്പ
മദര്‍ തെരേസ
കാടിന്റെ വിളി (പരിഭാഷ)
ആലപ്പി വിന്‍സന്റ്
മനുഷ്യാവകാശങ്ങള്‍
മനുഷ്യനും തൊഴിലും
പീലത്തോസ് എഴുതിയത് എഴുതി
നിയമം നിയമത്തിന്റെ വഴികള്‍
മാര്‍ക്സും മാര്‍പാപ്പയും
ലാ എത്തിക്സ് ആന്റ് ദ മീഡിയ (ഇംഗ്ലീഷ്)
പുരസ്കാരങ്ങള്‍
കെ.എല്‍.സി.സി മാധ്യമ അവാര്‍ഡ് 2015
പിരപ്പന്‍കോട് ശ്രീധരന് നായര്‍ അവാര്‍ഡ് 2015
സി.പി.മമ്മു ഫൗണ്ടേഷന് അവാര്‍ഡ് 2015
ചെങ്ങാരപ്പള്ളി പരമേശ്വരന് പോറ്റി മാധ്യമ പുരസ്കാരം 2014
പി.ആര്.സ്മാരക വജ്രസൂചി അവാര്‍ഡ് 2011
നീതിസൂര്യ അവാര്‍ഡ് 2010
ഫിലിം ക്രിട്ടിക്സ് അസോസിയേഷന് സി.കെ. സോമന് അവാര്‍ഡ് 2008
കെ.വി.ഡാനിയല്‍ ടെലഗ്രാഫ് അവാര്‍ഡ് 2004
Leave a Reply Cancel reply