ഹമീദ് ചേന്ദമംഗലൂര്‍
ജനനം 1948
അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍, രാഷ്ട്രീയനിരീക്ഷകന്‍, ഇടതുപക്ഷ സഹയാത്രികന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചേന്നമംഗലൂര്‍ അരീപറ്റമണ്ണില്‍ അബ്ദുള്‍ സലാമിന്റെയും പെരുമണ്ണയിലെ കതീശുമ്മയുടെയും മകനാണ്. ആദ്യകാല വിദ്യാഭ്യാസം ചേന്നമംഗലൂരിലും മുക്കത്തും ആയി നടന്നു. ബി.എ., എം.എ ബിരുദങ്ങള്‍ നേടിയശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പ്രൊബേഷണറി ഓഫീസര്‍ ആയി ജോലിചെയ്തു. തുടര്‍ന്ന് ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് കോളെജിന്റെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി 2003ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.
1984ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരായ നിലപാട് എടുത്തപ്പോള്‍ ഹമീദ് ചേന്ദമംഗലൂരും കെ.ഇ.എന്‍ കുഞ്ഞഹമ്മദും ചേര്‍ന്ന് അതിനു അനുകൂലമായി കേരളത്തിലുടനീളം നടത്തിയ പ്രഭാഷണപരമ്പര പ്രസിദ്ധമായിരുന്നുന്ന
ന്യൂനപക്ഷഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഹമീദ് എഴുതിയിട്ടുണ്ട്. പ്രശസ്ത പ്രാസംഗികനുമാണ്. മത സങ്കുചിതത്വത്തെ തിരസ്‌ക്കരിച്ച് യഥാര്‍ഥ മതനിരപേക്ഷ വാദിയായി മാറിയ വ്യക്തിയാണ് ഹമീദ് ചേന്നമംഗലൂര്‍ എന്നു സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൃതികള്‍
ഏകീകൃത സിവില്‍കോഡ് : അകവും പുറവും
വേണം വിയോജനശബ്ദം
മുസ്ലിം വിയോജനവാദത്തിന്റെ വേരുകള്‍
അധിനിവേശത്തിന്റെ അറേബ്യന്‍ മുഖം
ദൈവത്തിന്റെ രാഷ്ട്രീയം
ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍
മാര്‍ക്‌സിസം, ഇസ്ലാമിസം, മതനിരപേക്ഷത
ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകള്‍
ഭീകരതയുടെ ദൈവശാസ്ത്രം
ഹമീദ് ചേന്നമംഗലൂരിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍
മതം, രാഷ്ട്രീയം, ജനാധിപത്യം
പര്‍ദയുടെ മനശ്ശാസ്ത്രം
പീഡനത്തിന്റെ വഴികള്‍
മതേതര വിചാരം
ന്യൂനപക്ഷ രാഷ്ട്രീയം
വര്‍ഗ്ഗീയ മനോഭാവത്തിന്റെ വേരുകള്‍
വ്യക്തിനിയമ വിചിന്തനം
ഭാരതവല്‍ക്കരണത്തിന്റെ വ്യാകരണം
ശരിഅത്ത്: മിഥ്യയും യാഥാര്‍ത്ഥ്യവും (സഹഗ്രന്ഥകര്‍ത്താവ്: കെ.ഇ.എന്‍. കുഞ്ഞഹമ്മദ്)
ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ സ്വതന്ത്ര ചിന്തകള്‍
പിശാചും അവന്റെ ചാട്ടുളിയും (വിവര്‍ത്തനം)
പുരസ്‌കാരങ്ങള്‍
ബെസ്റ്റ് പബ്ലിക്ക് ഒബ്‌സെര്‍വര്‍ അവാര്‍ഡ് (ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍)
കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
സി.ബി.കുമാര്‍ അവാര്‍ഡ്.), 2010
വെബ്‌സൈറ്റ് http://www.chennamangalloor.com/
Leave a Reply Cancel reply